മുംബൈ: സിനിമാസ്വാദകര്‍ക്ക് ഏറെ പ്രിയപ്പെട്ട നടിയാണ് അസിന്‍. വിവാഹ ശേഷം മേഖലയില്‍ സജീവമല്ലാത്ത അസിന്‍ സോഷ്യല്‍ മീഡിയയില്‍ ആക്റ്റീവാണ്. അസിന്‍ തന്റെ സോഷ്യല്‍ മീഡിയയിലൂടെ പങ്കു വച്ച കുറിപ്പാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. താനും ഭര്‍ത്താവ് രാഹുലുമായി വേര്‍പിരിഞ്ഞെന്ന വാര്‍ത്തയാണ് അടുത്തിടെ തങ്ങളെ തേടിയെത്തിയത്. വ്യാജ വാര്‍ത്തകള്‍ക്കെതിരെ വളരെ ശക്തമായാണ് താരം പ്രതികരിച്ചത്. കുടുംബത്തോടൊപ്പം അവധി ആഘോഷിക്കുന്നതിനിടയിലാണ് ഈ വാര്‍ത്ത കണ്ടതെന്നും അസിന്‍ പറയുന്നു. ആവശ്യമില്ലാത്ത വാര്‍ത്തകളോട് പ്രതികരിച്ച് തന്റെ അഞ്ച് മിനുട്ട് പോയെന്നും താരം കൂട്ടിച്ചേര്‍ത്തു.
|
പ്രമുഖ വ്യവസായി രാഹുല്‍ ശര്‍മയാണ് അസിന്റെ ഭര്‍ത്താവ്. 2016 ജനുവരിലാണ് ഇവര്‍ വിവാഹിതരായത്. ‘ഹൗസ്ഫുള്‍ ടു’ എന്ന സിനിമയുടെ പ്രൊമോഷനിടയിലാണ് രാഹുലും അസിനും ആദ്യമായി കാണുന്നത്. പിന്നീട് പരിചയം പ്രണയത്തിലേക്ക് വഴിമാറുകയായിരുന്നു. ഇവരുടെ വിവാഹ നിശ്ചയിക്കുന്ന നാളുകളിലും ഇരുവരും പിരിഞ്ഞെന്ന വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. 2017 ഒക്ടോബറിലാണ് അസിന് പെണ്‍കുഞ്ഞ് പിറന്നത്. അറിന്‍ എന്നാണ് മകളുടെ പേര്. സത്യന്‍ അന്തിക്കാട് സംവിധാനം ചെയ്ത് 2001ല്‍ പുറത്തിറങ്ങിയ ‘നരേന്ദ്രന്‍ മകന്‍ ജയകാന്തന്‍ വക’ എന്ന മലയാളം ചിത്രത്തിലൂടെയാണ് അസിന്‍ സിനിമാ ലോകത്തേക്ക് എത്തുന്നത്. 2001-ലാണ് ഈ ചിത്രം പുറത്തിറങ്ങിയത്. മലയാളത്തില്‍നിന്നും അസിന്‍ തെലുങ്കിലേക്ക് പോയി. തെലുങ്കില്‍ ആദ്യമായി അഭിനയിച്ച ‘അമ്മ നന്ന ഓ തമിള അമ്മായി’ എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു.
തെലുങ്കില്‍നിന്നും തമിഴ് സിനിമയിലേക്കും അവിടെനിന്നും പിന്നീട് ബോളിവുഡിലേക്കും അസിന്‍ പോയി. തമിഴിലെ ആദ്യ ചിത്രം ‘എം. കുമരന്‍ സണ്‍ ഓഫ് മഹാലക്ഷ്മി’ ആയിരുന്നു. ഈ ചിത്രത്തിലൂടെ മികച്ച പുതുമുഖ നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് അസിന് ലഭിച്ചു. പിന്നീട് അഭിനയിച്ച ‘ഗജിനി’ എന്ന തമിഴ് ചിത്രത്തിലും അസിന് മികച്ച നടിക്കുള്ള ഫിലിംഫെയര്‍ അവാര്‍ഡ് ലഭിച്ചു. തുടര്‍ന്ന് ഒരുപിടി മികച്ച ചിത്രങ്ങളില്‍ അസിന്‍ അഭിനയിച്ചു. ശിവകാശി, പോക്കിരി, വരലാറു, ദശാവതാരം എന്നിവയൊക്കെ അസിന്റെ ഹിറ്റ് ചിത്രങ്ങളാണ്.


