22
Jul 2023
Sun
22 Jul 2023 Sun

മുംബൈ: കേരള ബ്ലാസ്റ്റേഴ്‌സ് യുവതാര വിബിന്‍ മോഹനന്‍ ഗ്രീസിലേക്ക്. ഗ്രീക്ക് ഫസ്റ്റ് ഡിവിഷന്‍ ക്ലബ്ബ് ഓഎഫ്‌ഐ ക്രീറ്റിനൊപ്പം ഒരു മാസത്തെ പരിശീലനത്തിനായാണ് വിബിന്‍ പോവുന്നതെന്നും കേരള ബ്ലാസ്റ്റേഴ്സ് എഫ്സി അറിയിച്ചു. അവര്‍ക്ക് ഒപ്പം പ്രീ-സീസണില്‍ പങ്കെടുക്കാനും അവരുടെ ഫസ്റ്റ് ടീമിനൊപ്പം പരിശീലനം നടത്താനും പരിശീലന മത്സരങ്ങള്‍ കളിക്കാനും വിബിന് അവസരം ഉണ്ടാകും. ക്ലബിന്റെ നെതര്‍ലാന്‍ഡ്‌സിലേക്കുള്ള പ്രീസീസണ്‍ യാത്രയില്‍ വിബിനും ഉണ്ടാവും. രണ്ട് ആഴ്ച നീണ്ടു നില്‍ക്കുന്ന യാത്രയില്‍ അവര്‍ ഡച്ച് ഫസ്റ്റ് ഡിവിഷന്‍ ടീമുകള്‍ക്കെതിരെ കളിക്കും. ”വിബിനിലുള്ള ഞങ്ങളുടെ വിശ്വാസത്തിന്റെ സൂചനയാണ് ഈ നീക്കം, കേരള ബ്ലാസ്റ്റേഴ്‌സിലെ പ്രതിഭകള്‍ പ്രോത്സാഹിപ്പിക്കപ്പെടുമെന്നതിന്റെ സൂചനയാണ്.” കേരള ബ്ലാസ്റ്റേഴ്സ് ഫുട്ബോള്‍ ക്ലബ്ബിന്റെ സ്പോര്‍ട്ടിംഗ് ഡയറക്ടര്‍ കരോലിസ് സ്‌കിങ്കിസ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>