17
Jul 2023
Tue
17 Jul 2023 Tue

യുഎസില്‍ ഷൂട്ടിങ്ങിനിടെ ബോളിവുഡ് താരം ഷാരൂഖ് ഖാന് പരിക്ക്. ലോസ് ആഞ്ചലിസില്‍ ഷൂട്ടിങ്ങിനിടെയാണ് താരത്തിന്റെ മൂക്കിന് പരിക്കേറ്റത്. ഉടന്‍ തന്നെ അദ്ദേഹത്തെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. ശസ്ത്രക്രിയയ്ക്കു ശേഷം ഇന്ത്യയിലേക്ക് മടങ്ങിയ ഷാരൂഖ് വീട്ടില്‍ വിശ്രമത്തിലാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂക്കില്‍ നിന്ന് രക്തസ്രാവമുണ്ടാവുന്നത് തടയാനായി ചെറിയൊരു ശസ്ത്രക്രിയയ്ക്കാണ് അദ്ദേഹത്തെ വിധേയനാക്കിയതെന്ന് ഷാരൂഖ് ഖാനുമായി ബന്ധപ്പെട്ടവര്‍ അറിയിച്ചു.