സിഡ്നി: ഇന്ത്യക്കാരിയായ നഴ്സിങ് വിദ്യാർഥിയെ ജീവനോടെ കുഴിച്ചുമൂടിയ മുൻ കാമുകന് മരണംവരെ തടവ്. ആസ്ത്രേലിയയിലെ ഫ്ലിൻഡേഴ്സ് റേഞ്ച്സിലാണ് സംഭവം. ജാസ്മീൻ കൗർ എന്ന 21കാരിയെ കേബിളുകൾകൊണ്ട് കൈകൾ ബന്ധിച്ചും കണ്ണുകൾ മൂടിക്കെട്ടിയും കൊലപ്പെടുത്തിയ കേസിലാണ് കോടതി വിധി.
|
തരിക്ജോത് സിങ് എന്ന മുൻ കാമുകനാണ് യുവതിയെ ജീവനോടെ കുഴിച്ചുമൂടിയത്. 2021 മാർച്ചിലാണ് പ്രതി മുൻ കാമുകിയെ ക്രൂരമായി കൊലപ്പെടുത്തിയത്. യുവതി ബന്ധത്തിൽ നിന്ന് പിൻമാറിയതിനെ തുടർന്നാണ് പ്രതി കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയതെന്ന് പ്രോസിക്യൂഷൻ കോടതിയെ ബോധിപ്പിച്ചു.
യുവതിയുടെ മാതാപിതാക്കൾക്കും സിങ്ങുമായുള്ള ബന്ധം ഇഷ്ടമുണ്ടായിരുന്നില്ല. ഇവർ ഇയാളെ തള്ളിപ്പറഞ്ഞിരുന്നു. ഇതേത്തുടർന്ന് പ്രതി യുവതിയെ തട്ടിക്കൊണ്ടുപോവുകയായിരുന്നു. കാറിന്റെ ഡിക്കിയിൽ കിടത്തി നാലുമണിക്കൂർ ദൂരം ഡ്രൈവ് ചെയ്തശേഷം ആളൊഴിഞ്ഞ ഇടത്ത് കുഴിയെടുത്ത് യുവതിയെ ജീവനോടെ മണ്ണിട്ട് മൂടുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





