04
Jul 2023
Fri
04 Jul 2023 Fri

തിരുവനന്തപുരം: 13കാരിയായ മകളെ അമ്മ 1500 രൂപയ്ക്ക് യുവാവിന് വിറ്റു. കുട്ടിയെ യുവാവ് തിരുവനന്തപുരത്തെത്തിച്ച് വിവിധ സ്ഥലങ്ങളിൽ കൊണ്ടുപോയി പീഡിപ്പിച്ചു. കാമുകിയുടെ കൂടി സഹായത്തോടെയാണ് യുവാവ് പെണ്‍കുട്ടിയെ ലൈംഗിക പീഡനത്തിന് ഇരയാക്കിയതെന്ന് പൊലീസ് അന്വേഷണത്തിൽ വ്യക്തമായി. സംഭവത്തില്‍ യുവാവിനെയും പെണ്‍സുഹൃത്തിനെയും കുഞ്ഞിനെ വിറ്റ അമ്മയെയും കാട്ടാക്കട പൊലീസ് കസ്റ്റഡിയിലെടുത്തു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ട്രെയിനില്‍ വച്ച് യുവാവ് തമിഴ്‌നാട് സ്വദേശിനിയായ സ്ത്രീയുമായി പരിചയപ്പെട്ടു. ഇതിന് പിന്നാലെയാണ് ഇവരുടെ 13 വയസുള്ള മകളെ 1500 രൂപ നല്‍കി യുവാവ് വാങ്ങിയത്. തുടർന്ന് പെൺകുട്ടിയുമായി കാട്ടാക്കടയിലെത്തി ലോഡ്‌ജെടുത്ത ശേഷം ലൈംഗിക പീഡനത്തിനിരയാക്കുകയായിരുന്നു.

ഇതിന് ശേഷം നെയ്യാര്‍ ഡാമിലെ സ്വന്തം വീട്ടിലെത്തിച്ചും കാട്ടാക്കടയിലെ പെണ്‍സുഹൃത്തിന്റെ വീട്ടിലെത്തിച്ചും യുവാവ് പെൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചു. ഈ വീട്ടില്‍ കഴിഞ്ഞു വരുന്നതിനിടെ പെണ്‍ സുഹൃത്തിന്റെ അമ്മയ്ക്ക് ഇവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നുകയും കാട്ടാക്കട പൊലീസില്‍ വിവരം അറിയിക്കുകയുമായിരുന്നു. പൊലീസ് സ്ഥലത്തെത്തി പെൺകുട്ടിയെയും യുവാവിനെയും പെൺ സുഹൃത്തിനെയും കസ്റ്റഡിയിലെടുക്കുകയായിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക