11
Jul 2023
Thu
11 Jul 2023 Thu

കല്‍പ്പറ്റ: വയനാട്ടില്‍ ആശുപത്രിയിലേക്കുള്ള വഴിയേ ആദിവാസി യുവതി ആംബുലന്‍സില്‍ പ്രസവിച്ചു. പ്രസവ വേദനയെ തുടര്‍ന്ന് അടിയന്തരമായി ആശുപത്രിയിലെത്തിക്കാന്‍ അപ്പപ്പാറ കുടുംബരോഗ്യ കേന്ദ്രത്തിലെ ആംബുലന്‍സ് വീട്ടില്‍ എത്തുന്നത്. ആശുപത്രിയിലേക്കുള്ള യാത്രയ്ക്കിടെയായിരുന്നു പ്രസവം. ഇന്ന് രാനിലെ ഒ്പതരയോടെയാണ് സംഭവം. ആംബുലന്‍സില്‍ ഉണ്ടായിരുന്ന നഴ്‌സ് വാഹനത്തില്‍ വച്ച് തന്നെ അടിയന്തര ശുശ്രൂഷ നല്‍കി. തുടര്‍ന്ന് സമീപത്തെ അപ്പപ്പാറ പിഎച്ച്‌സിയില്‍ എത്തിച്ച് പ്രാഥമിക ശുശ്രൂഷ നല്‍കുകയായിരുന്നു. തുടര്‍ന്ന് അമ്മയെയും കുഞ്ഞിനേയും മാനന്തവാടി മെഡിക്കല്‍ കോളജിലേക്ക് മാറ്റി. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നിലവില്‍ ആരോഗ്യ പ്രശ്‌നങ്ങളില്ലെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

 

 

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക