കോഴിക്കോട്: കാരന്തൂർ വെള്ളാരംകുന്നിൽ മയക്കുമരുന്നുമായി വിദ്യാർഥികളടക്കം അഞ്ചുപേർ പൊലീസ് പിടിയിലായി. വാടക വീട് കേന്ദ്രീകരിച്ചു മയക്കുമരുന്ന് വ്യാപാരം നടക്കുന്നുവെന്ന വിവരത്തെ തുടർന്നെത്തിയ കുന്ദമംഗംലം പൊലീസ് ആണ് ഇവരെ പിടികൂടിയത്.
|
വെള്ളാരം കുന്നിലെ ജനവാസമില്ലാത്ത പ്രദേശത്തെ വീട് വാടകയ്ക്കെടുത്തായിരുന്നു മയക്കുമരുന്ന് കച്ചവടം. നിരവധി കേസുകളിൽ പ്രതികളായ രണ്ടു യുവാക്കളാണ് മയക്കുമരുന്ന് വ്യാപാരം നടത്തുന്നതെന്ന് പ്രദേശവാസികൾ ആരോപിക്കുന്നു. സ്കൂൾ കുട്ടികൾ ഇവിടെയെത്തി മയക്കുമരുന്ന് വാങ്ങുന്നത് ശ്രദ്ധയിൽപ്പെട്ടതോടെയാണ് നാട്ടുകാർ വിവരം പൊലീസിൽ അറിയിച്ചത്.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





