03
Jul 2023
Sun
03 Jul 2023 Sun

മുംബൈ: ഭര്‍ത്താവിനൊപ്പം ബീച്ചിലെത്തിയ യുവതി സെല്‍ഫിയെടുക്കുന്നതിനിടെ തിരയില്‍പെട്ടുമരിച്ചു.27കാരിയായ ജ്യോതി സോനാര്‍ ആണ് മരിച്ചത്. മുംബൈയിലെ ബാന്ദ്രയില്‍ കഴിഞ്ഞമാസം നടന്ന അപകടത്തിന്റെ വീഡിയോ ഇപ്പോഴാണ് പുറത്തുവന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജൂണ്‍ 9ന് ബാന്ദ്ര കോട്ടയ്ക്കു സമീപമുള്ള ബീച്ചിലെത്തിയപ്പോഴാണ് യുവതി കൂറ്റന്‍ തിരയില്‍പെട്ടുപോയത്. മക്കളുടെ മുന്നില്‍ വച്ചായിരുന്നു യുവതിയെ തിരയെടുത്തത്. 20 മണിക്കൂര്‍ നീണ്ട തിരച്ചിലിനു ശേഷം പിറ്റേദിവസമാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. തിരയില്‍പെട്ട യുവതിയുടെ ഭര്‍ത്താവ് മുകേഷിനെ ഇവിടെയുണ്ടായിരുന്ന മറ്റൊരാളാണ് രക്ഷിച്ചത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക