18
Jul 2023
Mon
18 Jul 2023 Mon

വാഷിങ്ടണ്‍: കൊടുങ്കാറ്റിനെ തുടര്‍ന്ന് യുഎസില്‍ 2600ലേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി. വടക്കുകിഴക്കന്‍ മേഖലയിലാണ് കൂടുതല്‍ സര്‍വീസുകള്‍ റദ്ദാക്കിയതെന്ന് ഫെഡറല്‍ ഏവിയേഷന്‍ അഡ്മിനിസ്‌ട്രേഷന്‍ അറിയിച്ചു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വടക്കുകിഴക്കന്‍ മേഖലയില്‍ 1320 വിമാനങ്ങളും ന്യൂജഴ്‌സിയിലെ നെവാര്‍ക് ലിബര്‍ട്ടി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ 350 വിമാനങ്ങളും സര്‍വീസ് റദ്ദാക്കുകയുണ്ടായി. ജോണ്‍ എഫ് കെന്നഡി, ലാ ഗാര്‍ഡിയന്‍ വിമാനത്താവളങ്ങളിലും പ്രതികൂല കാലാവസ്ഥ വിമാനസര്‍വീസുകള്‍ റദ്ദാക്കുന്നതിന് വഴിവച്ചു. യാത്രക്കാര്‍ എയര്‍ലൈന്‍ കമ്പനിയുടെ വെബ്‌സൈറ്റ് നോക്കി സര്‍വീസ് സമയം ഉറപ്പുവരുത്തണമെന്ന് വിമാനകമ്പനികള്‍ അറിയിച്ചു.

മസാചുസറ്റ്‌സ്, ന്യൂ ഹാംഷയര്‍, ന്യൂയോര്‍ക്ക്, റോഡ് ഐലന്‍ഡ്, മെയിന്‍, കണക്ടികട്ട് തുടങ്ങിയ പ്രദേശങ്ങളിലാണ് കൊടുങ്കാറ്റ് മുന്നറിയിപ്പ് നല്‍കിയിരിക്കുന്നത്. അതേസമയം യുഎസിന്റെ പടിഞ്ഞാറന്‍, തെക്കന്‍ മേഖലകളില്‍ അന്തരീക്ഷ താപനില ഉയര്‍ന്നതോടെ ഉഷ്ണതരംഗ സാധ്യതയടക്കമുള്ള മുന്നറിയിപ്പുകളും നല്‍കിക്കഴിഞ്ഞു.