കണ്ണൂർ: തളിപ്പറമ്പിൽ പനി ബാധിച്ച് ഒന്നര വയസുകാരി മരിച്ചു. കപ്പാലം സ്വദേശികളായ സിറാജ്- ഫാത്തിമത് ദമ്പതികളുടെ ഏക മകൾ ഹയ മെഹ്വിഷ് ആണ് മരിച്ചത്.
|
ഞായറാഴ്ച വൈകിട്ടോടെ കുട്ടിക്ക് പനി രൂക്ഷമാകുകയായിരുന്നു. തുടർന്ന് തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്ക് ശേഷം രാത്രിയോടു കൂടി ഇവരെ വീട്ടിലേക്ക് പറഞ്ഞയക്കുകയായിരുന്നു.
ഇന്ന് രാവിലെ ആറു മണിയോടെ ബോധരഹിതയായ കുട്ടിയെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിലെത്തിച്ചു.ആരോഗ്യനില അതീവ ഗുരുതരമായതിനെ തുടർന്ന് പരിയാരം മെഡിക്കൽ കോളജിലേക്ക് റഫർ ചെയ്തു.
അവിടെയെത്തിച്ച് രണ്ടു മണിക്കൂറിന് ശേഷം കുട്ടിയുടെ മരണം ഡോക്ടർമാർ സ്ഥിരീകരിക്കുകയായിരുന്നു. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ കണ്ണൂരിൽ പനി ബാധിച്ച അഞ്ച് പേരാണ് മരിച്ചത്. ഇതിൽ രണ്ടര വയസുള്ള കുട്ടിയും ഉൾപ്പെടുന്നു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022





