21
Jul 2023
Wed
21 Jul 2023 Wed

ചെന്നൈ: ഗോപി സുന്ദറും അമൃത സുരേഷുമാണ് സോഷ്യല്‍ മീഡിയയില്‍ ഇപ്പോഴത്തെ പ്രധാന ചര്‍ച്ചാ വിഷയം. ഇരുവരും വേര്‍പിരിഞ്ഞെന്ന തരത്തിലാണ് അഭ്യൂഹം. രണ്ടുപേരും പരസ്പരം സോഷ്യല്‍ മീഡിയയില്‍ അണ്‍ഫോളോ ചെയ്തത് ചൂണ്ടിക്കാട്ടിയാണ് പ്രചാരണം. 2022 മെയ് 26ന് പ്രണയം പ്രഖ്യാപിച്ചു കൊണ്ട് ഇവര്‍ പങ്കുവച്ച പോസ്റ്റ് പിന്‍വലിച്ചതും ആരാധകരുടെ സംശയത്തിന് കാരണമായി. അമൃതയ്ക്കൊപ്പമുള്ള ഫോട്ടോകള്‍ ഇടയ്ക്കിടെ ഗോപി സുന്ദര്‍ പങ്കുവെക്കാറുണ്ടായിരുന്നു. കുറച്ചായി അതും കാണുന്നില്ല. ഇതും അഭ്യൂഹങ്ങളെ ശക്തിപ്പെടുത്തിയിട്ടുണ്ട്.
അതിനിടെയാണ് ഗോപി സുന്ദറിന്റെ മുന്‍ കാമുകിയായ ഗായിക അഭയ ഹിരണ്‍മയിയുടെ ഒരു പോസ്റ്റ് വൈറലാവുകയാണ്. അഭയയുടെ പോസ്റ്റ് അതിലെ ക്യാപ്ഷന്‍ കൊണ്ടാണ് ശ്രദ്ധനേടുന്നത്. ‘ജീവിതത്തിലെ ഓരോ നിമിഷവും ലാത്തിരിയും പൂത്തിരിയും കത്തിച്ച് ആഘോഷിക്കൂ. ഞാന്‍ കമ്പിത്തിരിയും മത്താപ്പും കത്തിച്ച് ആഘോഷമാക്കുന്നു’ എന്നാണ് അഭയ തന്റെ ഏറ്റവും പുതിയ ചിത്രത്തിന് നല്‍കിയ ക്യാപ്ഷന്‍.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രത്യേകിച്ച് ഒന്നും ഈ ക്യാപ്ഷനില്ല എങ്കിലും, അമൃത സുരേഷും ഗോപി സുന്ദറും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ക്കിടയില്‍ അഭയ ഇങ്ങനെ ഒരു പോസ്റ്റ് പങ്കിട്ടതാണ് ചര്‍ച്ചയായിരിക്കുന്നത്. രസകരമായ കമന്റുകളാണ് പോസ്റ്റിന് താഴെ വരുന്നത്. ഗോപി സുന്ദര്‍-അമൃത വേര്‍പിരിയലിനെ കുറിച്ച് പറഞ്ഞുള്ള കമന്റുകളാണ് ഏറെയും.

മുന്‍പ് അമൃതയുടെ സഹോദരി അഭിരാമി സുരേഷ് തെറ്റായ പ്രചരണങ്ങള്‍ക്കെതിരെ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ ഇത്തവണ അത് ഉണ്ടായിട്ടില്ല. അമൃത-ഗോപി സുന്ദര്‍ പ്രണയത്തെ ഏറ്റവും കൂടുതല്‍ പിന്തുണച്ചത് അഭിരാമിയാണ്. സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കുമെതിരെ വിമര്‍ശനങ്ങള്‍ ശക്തമായപ്പോള്‍ പ്രതിരോധിക്കാന്‍ അഭിരാമി മുന്നിലുണ്ടായിരുന്നു. അതേസമയം വേര്‍പിരിയല്‍ അഭ്യൂഹങ്ങള്‍ ശക്തമാകുമ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ഇരുവര്‍ക്കുമെതിരെ പരിഹാസ കമന്റുകളും വിമര്‍ശനങ്ങളും ഉയരുകയാണ്.

നേരത്തെ ഗോപി സുന്ദറിന്റെ ആദ്യ വിവാഹബന്ധം പരാജയപ്പെട്ടതും ഗായിക അഭയ ഹിരണ്‍മയിയുമായുള്ള ലിവിങ് റിലേഷനും വേര്‍പിരിയലുമെല്ലാം ചര്‍ച്ചയായിരുന്നു. അന്ന് കുറ്റപ്പെടുത്തലുകള്‍ കേട്ടത് ഗോപി സുന്ദറിനാണ്. ഇപ്പോഴും അതേ സാഹചര്യമാണ്. ഗോപി സുന്ദര്‍ അമൃതയെ ഉപേക്ഷിച്ചു എന്ന രീതിയിലാണ് ചര്‍ച്ചകള്‍. പൊതുവെ അമൃതയെക്കുറിച്ച് വരുന്ന ഗോസിപ്പുകളോട് നടിയുടെ കുടുംബം പ്രതികരിക്കാറുണ്ട്.

അന്നും ഇന്നും ഗോപി സുന്ദറിനെ വിമര്‍ശിച്ചുകൊണ്ടുള്ള കമന്റുകളാണ് സോഷ്യല്‍ മീഡിയയില്‍ വന്നുകൊണ്ടിരിക്കുന്നത്. അന്ന് അഭയയ്ക്ക് കിട്ടിയ പിന്തുണ ഏറെകുറെ അമൃത സുരേഷിനും ഇപ്പോള്‍ ലഭിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം അമൃത പങ്കുവച്ച പോസ്റ്റുകള്‍ക്ക് താഴെ എല്ലാം പിന്തുണച്ചുള്ള കമന്റുകള്‍ കാണാമായിരുന്നു. അതേ സമയം അമൃത സുരേഷും ഗോപി സുന്ദറും വേര്‍പിരിഞ്ഞു എന്ന വാര്‍ത്തകള്‍ക്ക് ഇതുവരെ സ്ഥിരീകരണം ആയിട്ടില്ല. അമൃതയോ ഗോപി സുന്ദറോ ഇവരുമായി ബന്ധപ്പെട്ടവരോ ഇതുവരെ വാര്‍ത്തകളോട് പ്രതികരിച്ചിട്ടുമില്ല.

കഴിഞ്ഞ വര്‍ഷം അപ്രതീക്ഷിതമായിട്ടാണ് തങ്ങള്‍ പ്രണയത്തിലാണെന്ന് അമൃതയും ഗോപി സുന്ദറും പ്രഖ്യാപിച്ചത്. ഒരുപാട് വിമര്‍ശനങ്ങള്‍ വന്നപ്പോഴും അതിനെയെല്ലാം ഒന്നിച്ച് പ്രതിരോധിച്ച് വളരെ സ്‌നേഹത്തോടെ മുന്നോട്ട് പോവുകയായിരുന്നു ഇവര്‍. നടന്‍ ബാലയില്‍ നിന്ന് വിവാഹമോചനം നേടി ഏറെനാള്‍ കഴിഞ്ഞാണ് അമൃത ഗോപി സുന്ദറുമായി പ്രണയത്തിലായത്.