US ലീഗില്‍ മെസ്സി ആറാടുകയാണ്: ഇരട്ട ഗോള്‍, അസിസ്റ്റ്; ഇന്റര്‍ മയാമിക്ക് വന്‍ ജയം
|
ഫ്ലോറിഡ: അമേരിക്കന്‍ മേജര്‍ ലീഗ് സോക്കറില്‍ സൂപ്പര്‍ താരം ലിയോണല്‍ മെസ്സി ആറാടുകയാണ്. ഇന്ന് പുലര്‍ച്ചെ അറ്റ്ലാന്റക്കെതിരേ നടന്ന മത്സരത്തില്‍ മെസ്സിയുടെ ഇരട്ടഗോളിന്റെ കരുത്തില്‍ ഏകപക്ഷീയമായ നാലുഗോളിന് ഇന്റര്‍ മയാമി വിജയിച്ചു. റോബര്‍ട്ട് ടെയ്ലറുടെ പേരിലാണ് മറ്റ് രണ്ട് ഗോളുകള്‍. അതിലൊന്നിന് മെസ്സി അസിസ്റ്റും നല്കി. ഇന്റര്‍ മയാമിയില്‍ എത്തിയ ശേഷം തുടര്‍ച്ചയായ രണ്ടാം മത്സരത്തിലാണ് മെസ്സി വലകുലുക്കിയത്. ജയത്തോടെ ഇന്റര്‍ മയാമി നോക്കൗട്ട് റൗണ്ടിലെത്തി.
ആദ്യപകുതിയില്‍ തന്നെ 3- 0ന് മുന്നിലായിരുന്നു മയാമി. 8, 22 മിനുറ്റുകളിലായിരുന്നു മെസ്സിയുടെ ഗോളുകള്‍. 44ാം മിനുറ്റില്‍ ടെയ്ലര് ലക്ഷ്യം കണ്ടു. രണ്ടാംപകുതി ആരംഭിച്ച് 53ാം മിനുറ്റില്‍ ടെയ്ലറും ഇരട്ട ഗോള്‍ കുറിച്ചതോടെ മത്സരഫലം തീര്‍ത്തും ഏകപക്ഷീയമായി. മയാമിയുടെ ക്രിസ്റ്റഫര്‍ മക്വെ 84ാം മിനുറ്റില്‍ ചുവപ്പ് കാര്‍ഡ് പുറത്തായെങ്കിലും ഫലത്തെ സ്വാധീനിച്ചില്ല.
Busquets 🤝 Messi
Messi puts us in the lead early with his second goal for the Club 👏👏#MIAvATL | 1-0 | 📺#MLSSeasonPass on @AppleTV: https://t.co/JZtEpe9Hfa pic.twitter.com/GKujBMsW1V
— Inter Miami CF (@InterMiamiCF) July 25, 2023


