18
Jul 2023
Thu
18 Jul 2023 Thu

പട്ന: മണിപ്പൂർ കലാപത്തിൽ പ്രധാനമന്ത്രി മൗനം തുടരുന്നതില്‍ പ്രതിഷേധിച്ച് ബിജെപിയിൽ വീണ്ടും രാജി. ബിഹാറിലെ ബിജെപിയുടെ വക്താവായ വിനോദ് ശർമയാണ് പാര്‍ട്ടി വിട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

പ്രധാനമന്ത്രി നരേന്ദ്രമോദിയെയും കേന്ദ്ര സർക്കാരിനെയും രൂക്ഷമായി വിമർശിച്ചാണ് ബിജെപി നേതാവ് പാർട്ടിയില്‍ നിന്നും രാജിവച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി ഉറങ്ങുകയാണെന്നും മണിപ്പൂര്‍ മുഖ്യമന്ത്രിയെ പുറത്താക്കാനുള്ള ധൈര്യം പാർട്ടിക്കില്ലെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

നേരത്തെ, മണിപ്പൂരിലെ പള്ളികൾ കത്തിക്കുന്നതിനെ കേന്ദ്ര- സംസ്ഥാന സർക്കാരുകൾ പിന്തുണയ്ക്കുന്നുവെന്ന് ചൂണ്ടിക്കാട്ടി മിസോറാം ബിജെപി വൈസ് പ്രസിഡന്റ് ആർ വൻറാംചുവാംഗ രാജി വച്ചിരുന്നു. ജൂലൈ 14നായിരുന്നു ഇത്.

അതുവരെ ‘357 പള്ളികൾ, പാസ്റ്റർമാരുടെ ക്വാർട്ടേഴ്‌സ്, വിവിധ പള്ളികളുടെ ഓഫീസ് കെട്ടിടങ്ങൾ എന്നിവ മെയ്തി തീവ്രവാദികൾ കത്തിച്ചു. ക്രിസ്ത്യാനികളോടും ക്രിസ്ത്യൻ മതത്തോടുമുള്ള ഈ ക്രിമിനൽ അനീതിയിൽ പ്രതിഷേധിച്ച് ഞാന്‍ രാജിവയ്ക്കുന്നു’- അദ്ദേഹം മിസോറാം ബിജെപി അധ്യക്ഷന് അയച്ച കത്തിൽ വ്യക്തമാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക