10
Aug 2023
Tue
10 Aug 2023 Tue

പ്രസാധക സ്ഥാപനമായ ബ്ലൂസ്ബറി യുഎസ്എയുടെ സിഇഒ ആന്‍ഡ്രിയന്‍ വോഗന്‍(45)ബോട്ടപകടത്തില്‍ മരിച്ചു. ഭര്‍ത്താവിനും മക്കള്‍ക്കുമൊപ്പം ഇറ്റലിയില്‍ കടലില്‍ സ്പീഡ്‌ബോട്ടില്‍ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. 80ഓളം സഞ്ചാരികളുമായി പോവുകയായിരുന്ന ബോട്ടിലേക്ക് ആന്‍ഡ്രിയനും കുടുംബവും സഞ്ചരിച്ചിരുന്ന സ്പീഡ് ബോട്ട് ഇടിച്ചുകയറുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കടലിലേക്ക് തെറിച്ചുവീണ ആന്‍ഡ്രിയന്‍ ടൂറിസ്റ്റ് ബോട്ടിന്റെ അടിയിലെ പ്രൊപ്പല്ലര്‍ തട്ടിയാണ് മരിച്ചത്. ആന്‍ഡ്രിയന്റെ ഭര്‍ത്താവ് മൈക്ക് വൈറ്റിന്റെ തോളിന്റെ സ്ഥാനം തെറ്റുകയും കൈകള്‍ക്ക് മുറിവേല്‍ക്കുകയും ചെയ്തു. 8ഉം 12ഉം വയസ്സുള്ള ആന്‍ഡ്രിയന്റെ മക്കള്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടെങ്കിലും അപകടത്തിന്റെ മാനസികാഘാതം ഇവരെ വിട്ടുമാറിയിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക