18
Aug 2023
Thu
18 Aug 2023 Thu

മലയാളിയായ ഒന്‍പത് വയസ്സുകാരന്‍ ന്യുമോണിയ ബാധിച്ച് ബ്രിട്ടനില്‍ മരിച്ചു. മാഞ്ചസ്റ്ററില്‍ കുടുംബമായി താമസിക്കുന്ന കോട്ടയം നീണ്ടൂര്‍ സ്വദേശികളായ ഷാജി കല്ലടാന്തിയില്‍, പ്രിനി ദമ്പതികളുടെ ഇളയ മകന്‍ ജോണ്‍ പോള്‍ കല്ലടാന്തിയില്‍ ആണ് മരിച്ചത്. ന്യുമോണിയ ബാധയെ തുടര്‍ന്ന് ചികില്‍സയിലിരിക്കെയാണ് മരണം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

റയാന്‍, റൂബന്‍, റിയോണ്‍, പരേതയായ ഇസബെല്‍ എന്നിവരാണ് ജോണ്‍ പോളിന്റെ സഹോദരങ്ങള്‍. ഇസബെല്‍ പത്താം വയസില്‍ 2020ലാണ് മരണമടഞ്ഞത്.
ജോണ്‍ പോളിന്റെ സംസ്‌കാര ശുശ്രൂഷകള്‍ ആഗസ്ത് 18ന് രാവിലെ 10ന് വിഥിന്‍ഷോ സെന്റ് ആന്റണീസ് കാത്തോലിക് ചര്‍ച്ചില്‍ നടക്കും.