10
Aug 2023
Thu
10 Aug 2023 Thu

ഇസ് ലാമാബാദ്: പാകിസ്താനില്‍ ക്രിസ്ത്യന്‍ പള്ളികള്‍ കത്തിക്കുകയും വീടുകള്‍ തകര്‍ക്കുകയും ചെയ്ത നൂറിലധികം പേരെ അറസ്റ്റ് ചെയ്തു. രണ്ട് ക്രിസ്ത്യന്‍ യുവാക്കള്‍ ഖുര്‍ആന്‍ കത്തിച്ചതിനെ തുടര്‍ന്നായിരുന്നു നൂറിലധികം മുസ് ലിംകള്‍ ക്രൈസ്തവ ദേവാലയങ്ങള്‍ക്ക് തീയിടുകയും ക്രൈസ്തവരുടെ വീടുകള്‍ ആക്രമിക്കുകയും ചെയ്തത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കലാപത്തെ തുടര്‍ന്ന് ഫൈസലാബാദ് ജില്ലയില്‍ കൂട്ടംചേരുന്നത് നിരോധിച്ചിട്ടുണ്ട്. ഒരാഴ്ചത്തേക്കാണ് നിയന്ത്രണം.
ഖുര്‍ആന്‍ കത്തിച്ച യുവാക്കള്‍ക്കെതിരേ മതനിന്ദാക്കുറ്റം ചുമത്തിയിട്ടുണ്ടെങ്കിലും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക