10
Aug 2023
Sat
10 Aug 2023 Sat
prime minister narendra modi will visit wayanad

ചന്ദ്രദൗത്യം വിജയകരമായി പൂര്‍ത്തീകരിച്ച ഐഎസ്ആര്‍ഒ ശാസ്ത്രജ്ഞരെ നേരില്‍കണ്ട് അഭിനന്ദിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ബംഗളൂരുവില്‍. ചന്ദ്രയാന്‍ 3ന്റെ പിന്നില്‍ പ്രവര്‍ത്തിച്ച ശാസ്ത്രജ്ഞരെ നേരില്‍കാണുന്നതിനായി ശനിയാഴ്ച രാവിലെയാണ് പ്രധാനമന്ത്രി ബംഗളൂരുവിലെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ചന്ദ്രയാന്‍-3 വിജയകരമായി ചന്ദ്രനില്‍ ഇറങ്ങി ഇന്ത്യ ചരിത്രം രചിക്കുമ്പോള്‍ പ്രധാനമന്ത്രി ദക്ഷിണാഫ്രിക്കയില്‍ ബ്രിക്‌സ് ഉച്ചകോടിയില്‍ സംബന്ധിക്കുകയായിരുന്നു. ഇന്ത്യയിലെത്തിയ ഉടന്‍ നമ്മുടെ ശാസ്ത്രജ്ഞരെ ആദ്യം കാണുകയെന്നതായിരുന്നു തന്റെ തീരുമാനമെന്ന് ബംഗളൂരുവിലെത്തിയ പ്രധാനമന്ത്രി പറഞ്ഞു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക