16
Aug 2023
Sun
16 Aug 2023 Sun

U.Sല്‍ വീണ്ടും വെടിവെപ്പ്; അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു, ഇരകളെല്ലാം കറുത്തവര്‍ഗക്കാര്‍

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വാഷിങ്ടണ്‍: അമേരിക്കയെ നടുക്കി രാജ്യത്ത് വീണ്ടും വെടിവെപ്പ്. ഫ്‌ലോറിഡയിലെ ജാക്‌സണ്‍വില്ലയിലാണ് വെടിവെപ്പുണ്ടായത്. ജാക്‌സണ്‍വില്ലയിലെ ഒരു കടയില്‍ തോക്കുമായെത്തിയ അക്രമി അവിടെയുണ്ടായിരുന്നവര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമിയടക്കം നാല് പേര്‍ കൊല്ലപ്പെട്ടു.

രണ്ട് പുരുഷന്മാരെയും ഒരു സ്ത്രീയെയും ഇയാള്‍ വെടിവച്ചുകൊല്ലുകയായിരുന്നു. ശേഷം 20 വയസ്സുകാരനായ അക്രമി സ്വയം വെടിയുതിര്‍ത്ത് മരിച്ചു. പ്രാദേശിക സമയം ശനിയാഴ്ച ഉച്ചയ്ക്കു ശേഷമാണ് സംഭവം. വര്‍ണവിവേചനമാണ് വെടിവയ്പ്പിനു പിന്നിലെന്നാണ് നിഗമനം. കൊല്ലപ്പെട്ട മൂന്നുപേരും കറുത്തവര്‍ഗക്കാരാണ്.

ആക്രമണത്തില്‍ നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജാക്‌സണ്‍വില്ല സ്വദേശിയാണ് അക്രമിയെന്നാണ് സൂചന. ഇയാളുടെ പേര് പൊലീസ് വ്യക്തമാക്കിയിട്ടില്ല. സംഭവത്തില്‍ എഫ്ബിഐ അന്വേഷണം ആരംഭിച്ചു.