17
Sep 2023
Sun
17 Sep 2023 Sun

കാറ്റ് നിറച്ച ബോട്ട് സ്രാവുകളുടെ ആക്രമണത്തില്‍ തകര്‍ന്ന് കടലില്‍ കുടുങ്ങിയ മൂന്നുപേരെ രക്ഷപ്പെടുത്തി. ആസ്്‌ത്രേലിയുടെ വടക്കുകിഴക്കന്‍ തീരത്താണ് സംഭവം. രണ്ട് റഷ്യന്‍ പൗരന്മാരും ഒരു ഫ്രഞ്ച് പൗരനുമാണ് ബോട്ടിലുണ്ടായിരുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ബുധനാഴ്ച പുലര്‍ച്ചെ ഒന്നരയോടെയാണ് സഹായം അഭ്യര്‍ഥിച്ചുള്ള സന്ദേശം ലഭിച്ചതെന്ന് ആസ്‌ത്രേലിയന്‍ മാരിടൈം സേഫ്റ്റി അതോറിറ്റി അറിയിച്ചു. രക്ഷാപ്രവര്‍ത്തകര്‍ എത്തുമ്പോള്‍ നിരവധി സ്രാവുകളുടെ ആക്രമണത്തില്‍ ബോട്ട് തകര്‍ന്നിരുന്നു. തിമിംഗലമാണെന്ന് തെറ്റിദ്ധരിച്ചായിരിക്കാം സ്രാവുകള്‍ ബോട്ട് ആക്രമിച്ചതെന്നാണ് ഇതേക്കുറിച്ച് രക്ഷപ്പെട്ട നാവികരിലൊരാള്‍ പ്രതികരിച്ചത്.