ലിബിയയുടെ കിഴക്കന്‍ നഗരമായ ഡെര്‍നയിലെ വെള്ളപ്പൊക്കത്തില്‍ മരിച്ചവരുടെ എണ്ണം ആറായിരം കടന്നു. ആയിരക്കണക്കിന് പേരെ കാണാതായി. രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. മരണനിരക്ക് ഉയരുമെന്നാണ് അധികൃതര്‍ നല്‍കുന്ന വിവരം.
|
ഇരുപതിനായിരത്തിലേറെ പേരെ സുരക്ഷിതമായ ഇടങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചുവെന്ന് ആഭ്യന്തരമന്ത്രാലയ വക്താവ് താരിക് അല്‍ ഖറാസ് പറഞ്ഞു.
ഡെര്‍ന നഗരമാകെ വെള്ളപ്പൊക്കം തുടച്ചുനീക്കി. വര്‍ഷങ്ങള്‍ നീണ്ട ആഭ്യന്തര സംഘര്‍ഷത്തിനു ശേഷം നഗരം വികസനത്തിലേക്ക് എത്തിക്കൊണ്ടിരിക്കെയാണ് വെള്ളപ്പൊക്കം കെടുതി വിതച്ചത്.
ഡാനിയല്‍ കൊടുങ്കാറ്റിനെ തുടര്‍ന്നുണ്ടായ വെള്ളപ്പൊക്കമാണ് ഡെര്‍നയെ തകര്‍ത്തെറിഞ്ഞത്. വെള്ളപ്പൊക്കം മൂലം ഡാമുകള്‍ പൊട്ടിയൊഴുകിയതാണ് അപകടത്തിന്റെ വ്യാപ്തി വര്‍ധിപ്പിച്ചത്. മേഖലയെ ഒന്നാകെ കുത്തിയൊഴുകിയെത്തിയ വെള്ളം തുടച്ചുനീക്കുകയായിരുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2026





