21
Sep 2023
Wed
21 Sep 2023 Wed

ഒരുവര്‍ഷം കൊണ്ട് ശരീരഭാരം 45 കിലോഗ്രാം കുറച്ച ഹെല്‍ത് ഇന്‍ഫ്‌ളുവന്‍സറെ മരിച്ചനിലയില്‍ കണ്ടെത്തി. ഇന്‍സ്റ്റഗ്രാമിലെ ബ്രസീലിയന്‍ ഫിറ്റ്‌നസ് താരം അഡ്രിയാന തൈസനെ(49)യാണ് സാവോ പോളോയിലെ അപാര്‍ട്ട്‌മെന്റില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്. മരണകാരണം വ്യക്തമല്ല.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ശരീരഭാരം കുറയ്ക്കലിന്റെ പൊടിക്കൈകളും മാര്‍ഗങ്ങളുമൊക്കെ ഇന്‍സ്റ്റഗ്രാമില്‍ നിരന്തരം പങ്കുവച്ചിരുന്ന അഡ്രിയാനയ്ക്ക് ആറുലക്ഷത്തിലധികം ഫോളോവേഴ്‌സുണ്ടായിരുന്നു. 39ാം വയസ്സില്‍ 107കിലോഗ്രാം ശരീരഭാരമുണ്ടായിരുന്ന അഡ്രിയാന ഒരുവര്‍ഷം കൊണ്ട് ചിട്ടയായ വ്യായാമത്തിലൂടെയും ഭക്ഷണം ക്രമീകരിച്ചും 45 കിലോഗ്രാം തൂക്കം കുറച്ചിരുന്നു.