21
Sep 2023
Fri
21 Sep 2023 Fri

മധ്യകേരളത്തിലെ പ്രശസ്ത ആയുര്‍വേദിക് മെഡിക്കല്‍ കോളേജ് ആയ പട്ടാമ്പി വാവന്നൂര്‍ അഷ്ട്ടാംഗം മെഡിക്കല്‍ കോളജും കേരളത്തിലെ റെസിഡന്റ്സ് അസോസിയേഷന്‍ കൂട്ടായ്മയായ കോണ്‍ഫെഡറേഷന്‍ ഓഫ് റെസിഡന്റ്സ് വെല്‍ഫയര്‍ അസോസിയേഷന്‍ (CORWA KERALA) ഉം ആയുര്‍വേദ ആരോഗ്യ രംഗത്ത് കൈകോര്‍ത്തു പ്രവര്‍ത്തിക്കാന്‍ തീരുമാനമായി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കാണിപ്പയ്യൂര്‍ നാരായണന്‍ നമ്പൂതിരി അഷ്ടാംഗം മാനേജിങ് ട്രസ്റ്റി, ഉണ്ണി മങ്ങാട്ട് സെക്രട്ടറി അഷ്ടാംഗം, ഡോക്ടര്‍ മനോജ് കുമാര്‍ മെഡിക്കല്‍ സൂപ്രണ്ട്, സുബിന്‍ മാനേജര്‍ അഷ്ട്ടാന്‍ഗം, സ്റ്റേറ്റ് ആക്ടിങ് പ്രസിഡന്റ് CORWA പുതുക്കുടി മുരളി, CORWA മലപ്പുറം ജില്ലാ പ്രസിഡന്റ് നൗഷാദ് എടവണ്ണ, CORWA വൈസ് പ്രസിഡന്റ് മാരായ കെ കെ റസാഖ് ഹാജി തീരുര്‍, ബിമല്‍കുമാര്‍ കോട്ടക്കല്‍, എന്നിവരും സന്നിഹിതരായിരുന്നു. ആരോഗ്യ മേഖലയില്‍ റെസിഡന്റ്സ് അസോസിയേഷന്‍ അഷ്ട്ടാംഗം മെഡിക്കല്‍ കോളജുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നത് അഭിമാനമായി കാണുന്നതായി മെഡിക്കല്‍ കോളജ് ട്രസ്റ്റ് കോഓഡിനേറ്റര്‍ കാണിപ്പയൂര്‍ നാരായണന്‍ വ്യക്തമാക്കി.

പ്രതീക്ഷിക്കാത്ത രീതിയില്‍ വര്‍ധിച്ചു വരുന്ന ആരോഗ്യ രംഗത്തെ ഭീമമായ ചിലവുകള്‍ സാധാരണ ക്കാരുടെ ചിറകൊടിക്കുന്ന അവസ്ഥ സംജാത മാവുന്ന ഇക്കാലത്തു വ്യത്യസ്ത മായ ആരോഗ്യമേഖലകളില്‍ ഇത്തരം കാല്‍വെപ്പ് നടത്തുന്നത് ആവര്‍ത്തിക്കുമെന്നും റെസിഡന്റ്സ് അസോസിയേഷന്‍ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് പുതുക്കുടി മുരളീധരന്‍ പറഞ്ഞു. സംസ്ഥാനത്തുടനീളം ആയുര്‍വേദ മെഡിക്കല്‍ ക്യാംപുകള്‍ സംഘടിപ്പിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.