21
Sep 2023
Sat
21 Sep 2023 Sat

യുഎസിലെ മിഷിഗണില്‍ രണ്ടുവളര്‍ത്തുനായ്ക്കള്‍ക്കൊപ്പം കാണാതായ രണ്ടുവയസ്സുകാരിക്കു വേണ്ടിയുള്ള ഊര്‍ജിത തിരച്ചിലിന് ശുഭകരമായ പര്യവസാനം. ഡ്രോണ്‍ ഉപയോഗിച്ച് കാട്ടില്‍ നടത്തിയ തിരച്ചിലില്‍ ആണ് കുട്ടി കണ്ടെത്തിയത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

നായ്ക്കളിലൊന്നിന്റെ ദേഹത്ത് തലവച്ച് ഉറങ്ങുന്ന നിലയിലായിരുന്നു കുട്ടിയെ കണ്ടെത്തിയത്. ബുധനാഴ്ച രാത്രിയിലാണ് കുട്ടിയെ കാണാതെ പോയത്. തുടര്‍ന്ന് പൊലീസില്‍ വിവരമറിയിക്കുകയും വീടിനോട് ചേര്‍ന്ന കാട്ടിലേക്ക് തിരച്ചില്‍ വ്യാപിപ്പിക്കുകയും ചെയ്തു. മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനിടെ പറന്നുയര്‍ന്ന ഡ്രോണ്‍ പകര്‍ത്തിയ ദൃശ്യത്തിലാണ് നായ്ക്കള്‍ക്കൊപ്പം കുട്ടി ഉറങ്ങിക്കിടക്കുന്നതു കാണുന്നത്.

വീട്ടില്‍ നിന്ന് മൂന്ന് മൈല്‍ അകലെയായിരുന്നു കുട്ടിയെയും നായ്ക്കളെയും കണ്ടെത്തിയത്. നായ്ക്കളിലെ ചെറിയ നായ കോക്കര്‍ സ്പാനിയലിനെ കുട്ടി തലയണ ആക്കിയപ്പോള്‍ റോട്ട് വീലര്‍ ഇനത്തില്‍ പെട്ട വലിയ നായ കുട്ടിക്ക് കാവലിരിക്കുന്ന ജാഗ്രതിയിലായിരുന്നുവെന്ന് പൊലീസ് സംഘം പറഞ്ഞു.