മദ്യനയക്കേസ്: APP എംപി സഞ്ജയ് സിംഗിനെയും ലക്ഷ്യമിട്ട് ED റെയ്ഡ് തുടങ്ങി
|
ന്യൂഡല്‍ഹി: എ.എ.പി ഭരിക്കുന്ന ഡല്‍ഹിയിലെ മദ്യനയക്കേസുമായി ബന്ധപ്പെട്ട് പാര്‍ട്ടിയുടെ മുതിര്‍ന്ന നേതാവും എം.പിയുമായ സഞ്ജയ് സിംഗിന്റെ വസതിയില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ED) റെയ്ഡ്. കേസില്‍ എംപിയുമായി അടുപ്പമുള്ള പലരുടെയും സ്ഥലങ്ങളില്‍ നേരത്തെ ഇഡി പരിശോധന നടത്തിയിരുന്നു.
മദ്യനയ കുംഭകോണക്കേസില്‍ പ്രതിയായ വ്യവസായി ദിനേഷ് അറോറ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെ അദ്ദേഹത്തിന്റെ വസതിയില്‍ സഞ്ജയ് സിംഗിന്റെ സാന്നിധ്യത്തില്‍ കണ്ടിരുന്നതായി ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു. ഒരു പരിപാടിക്കിടെ താന്‍ സഞ്ജയ് സിംഗിനെ കണ്ടിരുന്നുവെന്നും തുടര്‍ന്ന് മുന്‍ ഉപമുഖ്യമന്ത്രി മനീഷ് സിസോദിയയുമായി ബന്ധപ്പെട്ടതായും അറോറ ഇഡിയോട് പറഞ്ഞിരുന്നു. ഇതിന്റെ മറവിലാണ് റെയ്ഡ്.
അറോറയെ ഇഡിയും സിബിഐയും അറസ്റ്റ് ചെയ്തിട്ടുണ്ട്. വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടി ലോക്‌സഭാ എംപി മഗുന്ത ശ്രീനിവാസുലു റെഡ്ഡിയുടെ മകന്‍ രാഘവ് മഗുണ്ടയ്ക്കും ദിനേശ് അറോറയ്ക്കും ഡല്‍ഹി മദ്യനയ അഴിമതിയുമായി ബന്ധപ്പെട്ട കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ അപ്രൂവറായി മാറാന്‍ ചൊവ്വാഴ്ച ഡല്‍ഹി കോടതി അനുമതി നല്‍കിയിരുന്നു. ഡല്‍ഹി ലഫ്റ്റനന്റ് ഗവര്‍ണര്‍ വികെ സക്‌സേന അഴിമതി ആരോപണത്തില്‍ സിബിഐ അന്വേഷണത്തിന് ശുപാര്‍ശ ചെയ്തതോടെയാണ് മദ്യനയം റദ്ദാക്കിയത്.
മദ്യക്കച്ചവടക്കാര്‍ക്ക് ലൈസന്‍സ് നല്‍കാനുള്ള ഡല്‍ഹി സര്‍ക്കാരിന്റെ 2021 ലെ എക്‌സൈസ് നയത്തില്‍ കൈക്കൂലി വാങ്ങി ചില ഡീലര്‍മാര്‍ക്ക് അനുകൂലമായി നല്‍കി എന്നതാണ് കേസിന്നാധാരം.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





