18
Oct 2023
Sun
18 Oct 2023 Sun

അഫ്ഗാന്‍ ഭൂകമ്പത്തില്‍ മരിച്ചവരുടെ എണ്ണം 2000 കടന്നു.9000ത്തിലേറെ പേര്‍ക്ക് പരിക്കേറ്റു. ശനിയാഴ്ചയാണ് പടിഞ്ഞാറന്‍ അഫ്ഗാനിലെ ഹേറാത്തില്‍ തുടര്‍ച്ചയായി ഭൂകമ്പങ്ങളുണ്ടായത്. ഞായറാഴ്ച രാവിലെ വരെ ആയിരത്തിലേറെ മരണങ്ങളാണ് റിപോര്‍ട്ട് ചെയ്തിരുന്നത്. ഇതു പിന്നീട് കുതിച്ചുയരുകയായിരുന്നു. 1329 വീടുകള്‍ ഭാഗികമായോ പൂര്‍ണമായോ തകര്‍ന്നതായി അഫ്ഗാന്‍ ദുരന്ത മന്ത്രാലയ വക്താവ് മുല്ല ജനാന്‍ സയീഖ് പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>