20
Oct 2023
Sun
20 Oct 2023 Sun

ടെഹ്‌റാന്‍: വിഖ്യാത ഇറാനിയന്‍ സംവിധായകന്‍ ദാരിയുഷ് മെഹര്‍ജുയി (83) യും ഭാര്യ വഹീദ മൊഹമ്മദീഫാറും സ്വവസതിയില്‍ കുത്തേറ്റുമരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച പ്രാദേശിക മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതാണ് ഇക്കാര്യം. കൃത്യത്തിന് പിന്നില്‍ ആരെന്ന് വ്യക്തമായിട്ടില്ല. കഴുത്തിലാണ് ദാരിയുഷിനും വഹാദയ്ക്കും കത്തികൊണ്ടുള്ള മുറിവേറ്റതെന്ന് നീതിന്യായ വകുപ്പ് ഉദ്യോഗസ്ഥന്‍ ഹൊസ്സേന്‍ ഫസേലിയെ ഉദ്ധരിച്ചുകൊണ്ട് ഐ.ആര്‍.എന്‍.എ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു. കഴുത്തില്‍ മുറിവേറ്റ നിലയില്‍ ഇരുവരുടേയും മൃതദേഹങ്ങള്‍ കാണപ്പെടുകയായിരുന്നെന്ന് ഹൊസ്സേന്‍ ഫസേലി പറഞ്ഞു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>