യുഎസിൽ ആറുവയസ്സുകാരനായ പലസ്തീനി വംശജനെ വീട്ടിൽ കയറി കുത്തിക്കൊന്നു. 26 തവണയാണ് കുട്ടിക്ക് കുത്തേറ്റത്. കുട്ടിയുടെ 32കാരിയായ മാതാവിനും കുത്തേറ്റു.ഇരുവരെയും ഉടൻ ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിക്കുകയായിരുന്നു. സംഭവത്തിൽ 71കാരനായ യുഎസ് പൗരൻ ജോസഫ് സ്യൂബ അറസ്റ്റിലായി.
|
ഇരുവരും മുസ് ലിം ആയതിനാലാണോ പശ്ചിമേഷ്യൻ യുദ്ധത്തിൽ ഫലസ്തീനെ പിന്തുണച്ചതിനാണോ ആക്രമണം നടത്തിയതെന്ന കാര്യം പരിശോധിച്ചുവരികയാണെന്ന് പൊലീസ് പറഞ്ഞു. കുട്ടിയുടെ മാതാവാണ് ഭൂവുടമ തങ്ങളെ ആക്രമിച്ചതായി പൊലീസിൽ അറിയിച്ചത്.
വാതിലിൽ മുട്ടുകേട്ട് തുറന്നുനോക്കിയപ്പോൾ നിങ്ങൾ മുസ് ലിംകൾ മരിക്കണമെന്ന് ആക്രോശിച്ചുകൊണ്ട് ജോസഫ് സ്യൂബ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്നാണ് യുവതിയുടെ മൊഴി. മകനെ കുത്തുന്നത് തടയാൻ ശ്രമിച്ചെങ്കിലും ഫലം കണ്ടില്ല. പിടിവലിയിൽ ജോസഫിന് ചെറിയ തോതിൽ പരിക്കേറ്റു. ഇയാളെ പൊലീസ് ആശുപത്രിയിൽ പ്രവേശിപ്പിച്ച് ചികിൽസ നൽകി.
Related
Latest News
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


