ഫലസ്തീന് ഐക്യദാര്‍ഢ്യം അറിയിച്ച് സലാഹ്; സംഭാവന നല്‍കുമെന്നും സൂപ്പര്‍ താരം
|
ലണ്ടന്‍: ഇസ്രായേല്‍ കടന്നുകയറ്റത്തിനിരയാകുന്ന ഗസ്സക്ക് പിന്തുണ പ്രഖ്യാപിച്ച് ലിവര്‍പൂളിന്റെ ഈജിപ്ഷ്യന്‍ സൂപ്പര്‍ താരം മുഹമ്മദ് സലാഹ്. ഗസ്സക്ക് മാനുഷിക സഹായങ്ങള്‍ ഉടന്‍ ലഭ്യമാക്കണമെന്നും ഹൃദയഭേദകമായ ക്രൂരതയാണ് നടക്കുന്നതെന്നും മുഹമ്മദ് സലാഹ് സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ച വീഡിയോയിലൂടെ പറഞ്ഞു. കൂടാതെ ഗസ്സക്ക് സംഭവാന നല്‍കുമെന്നും അദ്ദേഹം അറിയിച്ചു.
‘ഗസ്സയിലെ ജനങ്ങള്‍ക്ക് ഭക്ഷണവും വെള്ളവും മെഡിക്കല്‍ ഉപകരണങ്ങളും അടിയന്തിരമായി ആവശ്യമാണ്, ഇതുപോലുള്ള സമയങ്ങളില്‍ സംസാരിക്കുന്നത് എല്ലായ്‌പ്പോഴും എളുപ്പമല്ല, വളരെയധികം ആക്രമണങ്ങളും ഹൃദയഭേദകമായ ക്രൂരതയും ഉണ്ടായിട്ടുണ്ട്, അസഹനീയമാണ് കാര്യങ്ങള്‍. എല്ലാ ജീവിതങ്ങളും പവിത്രമാണ്, അവ സംരക്ഷിക്കപ്പെടണം. കൊലപാതകങ്ങള്‍ അവസാനിപ്പിക്കണം. കുടുംബങ്ങള്‍ ശിഥിലമാകുകയാണ്. ഗസ്സയിലേക്കുള്ള മാനുഷിക സഹായം ഉടന്‍ അനുവദിക്കണം എന്നതാണ് ഇപ്പോള്‍ മനസിലാകുന്നത്. അവിടെയുള്ള ആളുകള്‍ ഭയാനകമായ അവസ്ഥയിലാണ്, ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ ഏറ്റവും വിലകൂടിയ താരങ്ങളിലൊരാളായ സലാഹ് കൂട്ടിച്ചേര്‍ത്തു.
ഫലസ്തീന് സഹായം നല്‍കുമെന്ന് അറിയിച്ചെങ്കിലും അത് എത്രയാണെന്ന് അദ്ദേഹം വെളിപ്പെടുത്തിയില്ല.
— Mohamed Salah (@MoSalah) October 18, 2023
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





