16
Oct 2023
Sun
16 Oct 2023 Sun

കൊച്ചി: നടന്‍ ഗോവിന്ദ് പത്മസൂര്യയുടെ (ജിപി) വിവാഹനിശ്ചയം കഴിഞ്ഞു. സീരിയല്‍ താരം ഗോപിക അനില്‍ ആണ് വധു. രണ്ട് കുടുംബങ്ങളുടെയും സാന്നിധ്യത്തിലാണ് വിവാഹനിശ്ചയം നടന്നത്. ചിത്രങ്ങളും വിശേഷവും ജി.പി. എന്ന് വിളിക്കുന്ന ഗോവിന്ദ് സോഷ്യല്‍ മീഡിയ പേജില്‍ പോസ്റ്റ് ചെയ്തു. ‘ഞങ്ങള്‍ വളരെ സന്തോഷത്തോടുകൂടിയാണ് ഇതു നിങ്ങളുമായി പങ്കുവെയ്ക്കുന്നത്. ഇന്ന് അഷ്ടമി ദിനത്തില്‍ ശുഭമുഹൂര്‍ത്തത്തില്‍ ഞങ്ങളുടെ വിവാഹ നിശ്ചയമാണെന്ന് ജിപി അറിയിക്കുകയായിരുന്നു. വീട്ടുകാരുടെ നിര്‍ദ്ദേശപ്രകാരം കണ്ടുമുട്ടിയ ഞങ്ങളുടെ ഹൃദയബന്ധം സാവകാശം പൂവിടുകയായിരുന്നു. നിങ്ങള്‍ എന്നും ഞങ്ങളെ സ്വന്തം കുടുംബാംഗത്തെപോലെ ആണ് ചേര്‍ത്തുപിടിച്ചിട്ടുള്ളതെന്നും ജിപി പറഞ്ഞു.
നടനും അവതാരകനുമായ ഗോവിന്ദ് പത്മസൂര്യയുടെ വിവാഹത്തെക്കുറിച്ച് വളരെ നാളുകളായി ചോദ്യം ഉയരുന്നുണ്ട്. അതിനാണ് ഇതോടുകൂടി മറുപടിയായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ജിപി എന്നറിയപ്പെടുന്ന ഗോവിന്ദ് പത്മസൂര്യ ടിവി അവതാരകന്‍ എന്ന നിലയിലും ശ്രദ്ധേയനാണ്. എം. ജി. ശശി സംവിധാനം ചെയ്ത ‘അടയാളങ്ങള്‍’ എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം സിനിമയില്‍ അരങ്ങേറ്റം കുറിച്ചത്. ഡി 4 ഡാന്‍സ് എന്ന റിയാലിറ്റി ഷോയിലൂടെ മലയാളി പ്രേക്ഷകര്‍ക്കിടയില്‍ അദ്ദേഹം ജനപ്രീതിനേടി. ഡാഡികൂള്‍, ഐജി, വര്‍ഷം, പ്രേതം 2 എന്നിവയാണ് പ്രധാന സിനിമകള്‍.

സാന്ത്വനം സീരിയിലെ അഞ്ജലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച് ശ്രദ്ധേയയാണ് ഗോപിക. ശിവം, ബാലേട്ടന്‍ എന്നീ സിനിമകളില്‍ ബാലതാരമായി അരങ്ങേറ്റം. ബാലേട്ടന്‍ എന്ന സിനിമയില്‍ മോഹന്‍ലാലിന്റെ മക്കളായ മിടുക്കിക്കുട്ടികളില്‍ മൂത്തയാളുടെ വേഷമിട്ടത് ഗോപികയായിരുന്നു. ഇളയകുട്ടിയുടെ വേഷത്തിലെത്തിയത് ഗോപികയുടെ സ്വന്തം സഹോദരി കീര്‍ത്തനയും. ബാലതാരമായി വെള്ളിത്തിരയില്‍ എത്തിയ ഗോപിക പിന്നീട് നിരവധി സീരിയലുകളിലും ടെലിവിഷന്‍ ഷോകളിലും മുഖം കാണിച്ചു. അഭിനയത്തോടൊപ്പം പഠനവും മുന്നോട്ട് കൊണ്ടുപോയ ഗോപിക ആയുവേദ ഡോക്ടര്‍ കൂടിയാണ്.