ലഖ്നൗ: പെൺപട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും മൂന്നാമത്തെ നിലയിൽ നിന്ന് താഴേക്ക് എറിയുകയും ചെയ്ത 28കാരൻ അറസ്റ്റിൽ. യുപിയിലെ ഗ്രേറ്റർ നോയിഡയിൽ കഴിഞ്ഞദിവസം അർധരാത്രിയോടെയാണ് സംഭവം. നായയ്ക്ക് ഗുരുതരമായി പരിക്കേറ്റു.
|
ആൽഫ2 ഏരിയയിൽ മൂന്നു നിലകളുള്ള തന്റെ വീട്ടിന്റെ ബാൽക്കണിയിൽ വച്ച് യുവാവ് പെൺ നായയെ ലൈംഗികമായി പീഡിപ്പിക്കുകയായിരുന്നു. ശബ്ദം കേട്ട് എഴുന്നേറ്റ അയൽവാസി ഇത് കണ്ടു. അയൽവാസി ഒച്ച വച്ചതോടെ യുവാവ് പട്ടിയെ ബാൽക്കണിയിൽ നിന്ന് താഴേക്ക് എറിയുകയായിരുന്നു. സംഭവത്തിൽ എഫ്ഐആര്‍ രജിസ്റ്റർ ചെയ്തതായി പൊലീസ് ഉദ്യോഗസ്ഥനായ വിനോദ് കുമാര്‍ മിശ്ര അറിയിച്ചു.
പ്രതിക്കെതിരെ പ്രകൃതി വിരുദ്ധ ലൈംഗിക പീഡനത്തിന് ഐപിസി 377 പ്രകാരവും മൃഗങ്ങളോടുള്ള ക്രൂരത തടയൽ നിയമപ്രകാരവും കേസെടുത്തതായി പൊലീസ് അറിയിച്ചു. സ്വകാര്യ കെട്ടിട നിർമാണ കമ്പനിയിലെ ജോലിക്കാരനാണ് പ്രതി. സംഭവ സമയത്ത് ഇയാൾ മദ്യലഹരിയിലായിരുന്നുവെന്നും പൊലീസ് പറയുന്നു.
News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക





