21
Oct 2023
Mon
21 Oct 2023 Mon

എംആര്‍ഐ മെഷീന്‍ ആശുപത്രിയിലെ ഇരുമ്പുകട്ടില്‍ വലിച്ചെടുത്തതിനെ തുടര്‍ന്നുണ്ടായ അപകടത്തില്‍ നഴ്‌സിന് ഗുരുതര പരിക്ക്. യുഎസിലെ കാലിഫോര്‍ണിയയില്‍ ആണ് സംഭവം. ഇരുമ്പുകട്ടിലിനും എംആര്‍ഐ മെഷീനും ഇടയില്‍ നഴ്‌സ് ഞെരിഞ്ഞമരുകയായിരുന്നു. ഗുരുതര പരിക്കേറ്റ നഴ്‌സിനെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയയാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കട്ടിലില്‍ കിടന്നിരുന്ന രോഗി നിലത്തുവീണെങ്കിലും പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. എംആര്‍ഐ മെഷീനിലെ ഉയര്‍ന്ന കാന്തിക ശക്തിയില്‍പെട്ടാണ് മുറിയില്‍ കിടന്ന കട്ടില്‍ യന്ത്രത്തിലേക്ക് വലിച്ചെടുക്കപ്പെട്ടത്. ഇവിടെ നിന്നിരുന്ന നഴ്‌സ് ഇവയ്ക്കിടയില്‍പെട്ടുപോവുകയായിരുന്നു. ഫെബ്രുവരിയില്‍ നടന്ന അപകടവിവരം ഇപ്പോഴാണ് പുറത്താവുന്നത്.

ഐന സെര്‍വാന്റസ് എന്ന നഴ്‌സിനാണ് പരിക്കേറ്റത്. ഇവരുടെ പരിക്ക് ഭേദമായതായാണ് റിപോര്‍ട്ടുകള്‍. അപകടം നടക്കുമ്പോള്‍ മുറിയില്‍ എംആര്‍ഐയുമായി ബന്ധപ്പെട്ട ജീവനക്കാര്‍ ആരും ഉണ്ടായിരുന്നില്ല. ജീവനക്കാര്‍ക്ക് മതിയായ പരിശീലനം നല്‍കിയിരുന്നില്ലെന്നും എംആര്‍ഐ മെഷീന്‍ റൂമിലെ വാതില്‍ അലാറം പരിശോധിക്കുന്നതില്‍ അധികൃതര്‍ക്ക് വീഴ്ച സംഭവിച്ചുവെന്നും അന്വേഷണത്തില്‍ കണ്ടെത്തി.