16
Oct 2023
Tue
16 Oct 2023 Tue

കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖറിനെതിരെ കേസെടുത്ത് കൊച്ചി പൊലീസ് കേസെടുത്തു. കളമശേരി സ്‌ഫോടന കേസില്‍ വര്‍ഗീയ പരാമര്‍ശം നടത്തിയെന്ന പരാതിയിലാണ് നടപടി.
സ്‌ഫോടനത്തിന് പിന്നാലെ രാജീവ് ചന്ദ്രശേഖര്‍ ഫേസ്ബുക്കില്‍ ഒരു പോസ്റ്റിട്ടിരുന്നു. സ്വന്തം പറമ്പില്‍ പാമ്പിനെ വളര്‍ത്തിയാല്‍ അയല്‍വാസിയെ മാത്രമല്ല, വീട്ടുടമസ്ഥനെയും കടിക്കുമെന്ന തരത്തിലായിരുന്നു പോസ്റ്റ്. രാജീവ്‌ ചന്ദ്രശേഖർകൊടും വിഷമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ കുറ്റപ്പെടുത്തിയിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒരു മന്ത്രിയുടെ ഭാഗത്തുനിന്നും ഉണ്ടാകേണ്ട കാര്യമല്ല ഇത്തരം പരാമര്‍ശങ്ങളെന്നും ഒരു വര്‍ഗീയതയോടും കേരളം വിട്ടുവീഴ്ച ചെയ്യില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇന്ത്യാ രാജ്യത്ത് തന്നെ ഒരു തുരുത്താണ് കേരളം. അത് ലോകവും രാജ്യവും അംഗീകരിച്ചതാണ്. അത് അദ്ദേഹത്തിന് മനസിലാകില്ല. കേരളത്തിന്റെ തനിമ കളയാന്‍ ആരെയും അനുവദിക്കില്ല. രാജീവ് ചന്ദ്രശേഖര്‍ വെറും വിഷമല്ല, കൊടും വിഷമാണെന്നും അത് അദ്ദേഹത്തിന് ഒരു അലങ്കാരമാണെന്നുമായിരുന്നു മുഖ്യമന്ത്രി വിഷയത്തിൽ പ്രതികരിച്ചത്. ഇതിനു പിന്നാലെ മുഖ്യമന്ത്രി നുണയൻ ആണെന്ന് രാജീവ്‌ ചന്ദ്രശേഖർ ആരോപിക്കുകയുണ്ടായി.