സീരിയല്‍ നടിയായ ഡോ. പ്രിയ ഹൃദയാഘാതം മൂലം മരിച്ചു. എട്ടുമാസം ഗര്‍ഭിണിയായിരുന്നു. കുഞ്ഞിനെ ഉടന്‍ പുറത്തെടുത്ത്. കുഞ്ഞിനെ തീവ്രപരിചരണ വിഭാഗത്തില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. പതിവ് ഗര്‍ഭകാല പരിശാധനയ്ക്കായി ആശുപത്രിയിലെത്തിയപ്പോഴായിരുന്നു ഡോ. പ്രിയയ്ക്ക് ഹൃദയാഘാതമുണ്ടായത്. സീരിയല്‍ താരം കിഷോര്‍ സത്യയാണ് ഡോ. പ്രിയയുടെ മരണവിവരം ഫേസ്ബുക്കിലൂടെ പങ്കുവച്ചത്.
|
കിഷോര്‍ സത്യയുടെ ഫേസ്ബുക്ക് പോസ്റ്റ്:
Dr. പ്രിയ ഇന്നലെ ഹൃദയ സ്തംഭനം മൂലം മരിച്ചു. 8 മാസം ഗര്‍ഭിണി ആയിരുന്നു. കുഞ്ഞ് ICU വിലാണ്.
മറ്റ് ആരോഗ്യ പ്രശ്‌നങ്ങള്‍ ഒന്നുമില്ലായിരുന്നു. ഇന്നലെ പതിവ് പരിശോധനകള്‍ക്ക് ആശുപത്രിയില്‍ പോയതാണ്. അവിടെവച്ച് പെട്ടന്ന് cardiac arrest, ഉണ്ടാവുകയായിരുന്നു.
ഏക മകളുടെ മരണം ഉള്‍കൊള്ളാനാവാതെ വിതുമ്പുന്ന അമ്മ. 6 മാസമായി എങ്ങും പോകാതെ പ്രിയയോടൊപ്പം സ്‌നേഹ കൂട്ടാളിയായി നന്ന ഭര്‍ത്താവിന്റെ വേദന…
ഇന്നലെ രാത്രിയില്‍ ആശുപത്രിയില്‍ ചെല്ലുമ്പോള്‍ കാണുന്ന കാഴ്ച മനസ്സില്‍ സങ്കട മഴയായി.
എന്ത് പറഞ്ഞ് അവരെ ആശ്വസിപ്പിക്കും….
വിശ്വാസികളായ ആ സാധു മനസുകളോട് എന്തിന് ദൈവം ഈ ക്രൂരത കാട്ടി….
മനസ് ചോദ്യങ്ങള്‍ ആവര്‍ത്തിച്ചുകൊണ്ടേയിരുന്നു….
ഉത്തരം കിട്ടാത്ത ചോദ്യങ്ങള്‍…
രഞ്ജുഷയുടെ മരണ വാര്‍ത്തയുടെ ഞെട്ടല്‍ മാറും മുന്‍പ് അടുത്ത ഒന്നുകൂടി….
35 വയസ് മാത്രമുള്ള ഒരാള്‍ ഈ ലോകത്തുനിന്ന് പോകുമ്പോള്‍ ആദരാജ്ഞലികള്‍ എന്ന് പറയാന്‍ മനസ് അനുവദിക്കുന്നില്ല….
ഈ തകര്‍ച്ചയില്‍ നിന്നും പ്രിയയുടെ ഭര്‍ത്താവിനെയും അമ്മയെയും എങ്ങനെ കരകയറ്റും…
അറിയില്ല….
അവരുടെ മനസുകള്‍ക്ക് അതിനുള്ള ശക്തിയുണ്ടാവട്ടെ…





