18
Nov 2023
Thu
18 Nov 2023 Thu

യുഎ നസീര്‍, ന്യൂയോര്‍ക്ക്

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗാസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് അമേരിക്കയില്‍ കൂറ്റന്‍ പ്രകടനം നടത്തി നാന്നൂറിലധികം ജൂതവംശജര്‍ അറസ്റ്റ് വരിച്ചു. ന്യൂയോര്‍ക്ക് സിറ്റിയിലെ പ്രസിദ്ധമായ ഗ്രാന്റ് സെന്‍ട്രല്‍ ടെര്‍മിനല്‍ സ്റ്റേഷനില്‍ ആയിരുന്നു ജൂതവംശജരുടെ പ്രകടനം. അവരില്‍ പലരുടെയും ഉറ്റ ബന്ധുക്കള്‍ ഇസ്രായിലില്‍ സ്ഥിരതാമസമാണ്. പ്രകടനം നയിച്ച് അറസ്റ്റ് വരിക്കുന്നവരില്‍ അമേരിക്കയില്‍ അറിയപ്പെടുന്ന ബുദ്ധി ജീവികളുണ്ട്, റബ്ബായിമാരടക്കമുള്ള പുരോഹിതരുണ്ട്, സിനിമാ താരങ്ങളുണ്ട്, സെനറ്റര്‍മാരുണ്ട്, സിറ്റി കൗണ്‍സില്‍ അംഗങ്ങളുണ്ട്.

അവരുടെ ആവശ്യം ഇസ്രായേല്‍ കാലാള്‍പട ഗസ്സയില്‍ നരനായാട്ട് നടത്തിക്കൊണ്ട് തങ്ങളുടെ അഭിമാനം സംരക്ഷിക്കണമെന്നതായിരുന്നില്ല. ഹമാസ് ഭീകരരെ തുരത്തി ബന്ദികളെ മോചിപ്പിക്കണമെന്നല്ല. ഗാസയെ ആളില്ലാ ദ്വീപാക്കണമെന്നല്ല. പലസ്തീന്‍ അനെക്‌സ് ചെയ്ത് ജൂതരാഷ്ട്രം വിപുലപ്പെടുത്തണമെന്നല്ല. അവര്‍ നമ്മുടെ നാട്ടിലെ ചിലരെപ്പോലെ മനുഷ്യപ്പറ്റില്ലാത്തവരല്ല. ‘ഗാസയിലെ മനുഷ്യക്കുരുതി അവസാനിപ്പിക്കുക’ , ‘ക്രൂരത ഞങ്ങളുടെ ചെലവില്‍ വേണ്ട’ എന്നൊക്കെയായിരുന്നു പ്രതിഷേധക്കാര്‍ അണിഞ്ഞിരുന്ന കറുത്ത ടീ ഷര്‍ട്ടുകളിലെ മുദ്രാവാക്യം.