10
Nov 2023
Fri
10 Nov 2023 Fri

തിരുവനന്തപുരം കല്ലമ്പലത്ത് ആട്ടിന്‍കുട്ടിയെ പീഡിപ്പിച്ച് കൊന്ന യുവാവിനെ പിടികൂടാന്‍ പൊലീസ് ശ്രമം. കല്ലമ്പലത്തെ കര്‍ഷകന്റെ വീട്ടിലെ തൊഴുത്തില്‍ രാത്രിയില്‍ പൂര്‍ണ നഗ്‌നനായി അതിക്രമിച്ച് കയറിയ പ്രതി ആട്ടിന്‍കുട്ടിയെ പീഡിപ്പിച്ചു കൊല്ലുകയായിരുന്നു. നാലുമാസം പ്രായമായ ആട്ടിന്‍കുട്ടിയെയാണ് യുവാവ് പീഡിപ്പിച്ച് കൊന്നത്. ഇയാള്‍ തൊഴുത്തിലേക്ക് നഗ്നനായി കയറുന്നതടക്കമുള്ള സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

വര്‍ക്കല പനയറ കോവൂര്‍ സ്വദേശി അജിത്തിനെയാണ് പൊലീസ് തിരയുന്നത്. ഇയാള്‍ പശുക്കുട്ടികളെയും ആടുകളെയും നിരന്തരം പീഡിപ്പിക്കുന്നുവെന്ന പരാതികള്‍ നേരത്തേ ഉയര്‍ന്നിരുന്നു. ഇതിനു പിന്നാലെയാണ് ആട്ടിന്‍കുട്ടിയെ പീഡിപ്പിച്ചുകൊല്ലുന്നതിന്റെ സിസിടിവി ദൃശ്യം പുറത്തുവന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക