17
Nov 2023
Mon
17 Nov 2023 Mon

ന്യൂഡല്‍ഹി: നിരോധനത്തിനെതിരായ പോപ്പുലർ ഫ്രണ്ടിന്‍റെ ഹരജി സുപ്രിംകോടതി തള്ളി. ആദ്യം ഡല്‍ഹി ഹൈക്കോടതിയിൽ പോകാൻ സുപ്രിംകോടതി നിർദേശിച്ചു. നിരോധനം ശരിവച്ച യുഎപിഎ ട്രിബ്യൂണൽ ഉത്തരവിനെതിരെയായിരുന്നു പിഎഫ്ഐ ഹരജി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കഴിഞ്ഞ വർഷമാണ് പോപ്പുലർ ഫ്രണ്ടിനെ കേന്ദ്ര സർക്കാർ നിരോധിച്ചത്. നിരോധനം യുഎപിഎ ട്രിബ്യൂണൽ ശരിവയ്ക്കുകയും ചെയ്തു. ഇതിനെതിരെയാണ് സംഘടന സുപ്രിംകോടതിയെ സമീപിച്ചത്.

ആദ്യം കേൾക്കേണ്ടത് ഡല്‍ഹി ഹൈക്കോടതിയാണ്. അതിന് ശേഷം വേണമെങ്കിൽ സുപ്രിംകോടതിയെ സമീപിക്കാമെന്നാണ് കോടതി നിർദേശിച്ചിരിക്കുന്നത്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക