14കാരനുമായി ലൈംഗികബന്ധം പുലർത്തിയതിന് മുൻ അധ്യാപികയെ അറസ്റ്റ് ചെയ്തു. യുഎസിലാണ് സംഭവം. മോന്റോഗോമറി കൗണ്ടി വകുപ്പ് പൊലീസ് ആണ് 31കാരിയായ മെലിസ മാരി കർട്ടിസിനെ അറസ്റ്റ് ചെയ്തത്. എട്ടുവർഷം മുമ്പ് മോന്റോഗോമറി വില്ലേജ് മിഡിൽ സ്കൂളിലെ അധ്യാപികയായിരുന്ന സമയത്താണ് മെലിസ മാരി തന്റെ 22ാം വയസ്സിൽ 14കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടത്.
|
കഴിഞ്ഞമാസം ഇപ്പോൾ പ്രായപൂർത്തിയായ വിദ്യാർഥി പരാതിയുമായി പൊലീസിനെ സമീപിക്കുകയും അന്വേഷണം ആരംഭിച്ച പൊലീസ് മെലിസയെ അറസ്റ്റ് ചെയ്യുകയുമായിരുന്നു. 2015 ജനുവരി മുതൽ മെയ് വരെയുള്ള കാലത്തായിരുന്നു അധ്യാപികയായ മെലിസ എട്ടാം ഗ്രേഡ് വിദ്യാർഥിക്ക് കഞ്ചാവും മദ്യവും നൽകിയ ശേഷം ലൈംഗികവേഴ്ച നടത്തിയത്. ഇരുപതിലേറെ തവണയാണ് അധ്യാപിക വിദ്യാർഥിയുമായി ലൈംഗികബന്ധത്തിലേർപ്പെട്ടതെന്ന് പൊലീസ് പറഞ്ഞു.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


