20
Nov 2023
Tue
20 Nov 2023 Tue

ഇന്ധനക്ഷാമം രൂക്ഷമായതിനെ തുടർന്ന് ​ഗസയിലെ എല്ലാ ആശുപത്രികളും 48 മണിക്കൂറിനുള്ളിൽ അടച്ചുപൂട്ടുമെന്ന് ഗസ ആരോഗ്യ മന്ത്രാലയം. ഗസ ആരോഗ്യ മന്ത്രാലയ വക്താവ് ഡോ അഷ്‌റഫ് അൽ ഖുദ്ര ആണ് ഇക്കാര്യം അറിയിച്ചത്. ഗസയുടെ വടക്കൻ ഭാഗത്ത് ചികിത്സ ഇതിനകം തന്നെ ഇല്ലാതായതായെന്നും അൽ ഖുദ്ര വ്യക്തമാക്കി.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഗസയിലെ അൽ ഷിഫ ആശുപത്രിയിൽ ഇൻകുബേറ്ററിൽ കഴിഞ്ഞിരുന്ന രണ്ട് നവജാത ശിശുക്കൾ വൈദ്യുതി മുടങ്ങിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മരിച്ചിരുന്നു. ആശുപത്രികളടക്കം ഇസ്രായേൽ ആക്രമണ ലക്ഷ്യമാക്കിയിരിക്കുകയാണ്. 35 ആശുപത്രികളിൽ 23 എണ്ണം പ്രവർത്തനരഹിതമാണ്.