06
Nov 2023
Tue
06 Nov 2023 Tue

കൊച്ചി: കടയിൽ പലചരക്ക് സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെ കയറിപ്പിടിച്ച് പീഡിപ്പിക്കാൻ ശ്രമിച്ച 77കാരൻ അറസ്റ്റിൽ. കുറുപ്പംപടി വേങ്ങൂർ കനാൽ പാലം സ്വദേശി പൗലോസാണ് പൊലീസിന്റെ പിടിയിലായത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഇയാൾ നടത്തിവരുന്ന പലചരക്ക് കടയിൽ സാധനങ്ങൾ വാങ്ങാൻ എത്തിയ പെൺകുട്ടിയെയാണ് ഉപദ്രവിച്ചത്. പെൺകുട്ടിയെ കടയുടെ ഉള്ളിലേക്ക് വലിച്ചു കയറ്റിയ പ്രതി മാനഭംഗപ്പെടുത്താൻ ശ്രമിക്കുകയായിരുന്നു.

തിങ്കളാഴ്ച വൈകിട്ട് ആയിരുന്നു സംഭവം. പിന്നീട് പെൺകുട്ടി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കുറുപ്പുംപടി പൊലീസ് ഇയാൾക്കെതിരെ കേസെടുക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോടതിയിൽ ഹാജരാക്കി.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക