20
Nov 2023
Thu
20 Nov 2023 Thu

യുഎസിലെ ഷിക്കാഗോയിൽ ഭർത്താവ് വെടിവച്ച മലയാളി യുവതിയുടെ ആരോ​ഗ്യനിലയിൽ പുരോ​ഗതി. ​ഗർഭസ്ഥ ശിശു മരിച്ചു. കോട്ടയം ഉഴവൂർ സ്വദേശി മീരയെ(32) ഭർത്താവ് അമൽ റെജിയാണ് കഴിഞ്ഞദിവസം വെടിവച്ചത്. രണ്ടു മാസം ​ഗർഭിണിയായിരുന്നു മീര.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മീരയുടെ വയറ്റിലും താടിയെല്ലിനുമാണു വെടിയേറ്റതെന്നു ബന്ധുക്കൾ പറഞ്ഞു. കുടുംബപ്രശ്നങ്ങളെ തുടർന്ന് മീരയെ ഭർത്താവ് അമൽറെജി തിങ്കളാഴ്ചയാണ് ഭാര്യക്കു നേരെ വെടിയുതിർത്തത്. അമലിനെ പൊലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ദമ്പതികൾക്കു മൂന്നു വയസ്സുള്ള ഒരു മകനുണ്ട്.

ഒന്നര വർഷം മുൻപാണ് മീരയും ഭർത്താവും യുഎസിലേക്കു പോയത്. മൂന്നു ശസ്ത്രക്രിയകളാണ് ഇതുവരെ മീരയ്ക്കു നടത്തിയത്. മീരയുടെ സഹോദരി മീനുവും ഷിക്കാഗോയിലാണ് താമസം.