11
Nov 2023
Sun
11 Nov 2023 Sun

പാരീസ്: പലസ്തീനെ അനുകൂലിച്ച് സാമൂഹിക മാധ്യമങ്ങളിൽ പോസ്റ്റിട്ടതിന് അൽജീരിയൻ ഫുട്ബോളർ യൂസഫ് അത്തലിനെ ഫ്രഞ്ച് പൊലീസ് അറസ്റ്റ് ചെയ്തു. വംശീയ വിദ്വേഷം വളർത്തിയതിന് 27 കാരനായ യൂസഫ് അത്തലിനെ അറസ്റ്റ് ചെയ്തതായി പ്രാദേശിക മാധ്യമങ്ങൾ റിപോർട്ട് ചെയ്തു. സംഭവം വിവാദമായതിനെ തുടർന്ന് അത്തൽ പോസ്റ്റ് ഡിലീറ്റ് ചെയ്യുകയും ഖേദം പ്രകടിപ്പിക്കുകയും ചെയ്തിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

അതേസമയം, 80,000 യൂറോയുടെ ജാമ്യത്തിൽ അത്തലിനെ വിട്ടയച്ചുവെന്ന റിപോർട്ടുകളും പുറത്തുവരുന്നുണ്ട്. വിചാരണ തീർപ്പാക്കുന്നതുവരെ അന്താരാഷ്ട്ര ഫുട്ബോൾ മത്സരങ്ങൾക്കല്ലാതെ ഫ്രാൻസ് വിടാൻ അത്തലിനെ അനുവദിക്കില്ലെന്നും അധികൃതർ വ്യക്തമാക്കി.

പലസ്തീൻ അനുകൂല സാമൂഹികമാധ്യമ പോസ്റ്റുകളുടെ പേരിൽ അത്തലിനെ കഴിഞ്ഞ മാസം ഫ്രഞ്ച് ക്ലബ് ഏഴു മൽസരങ്ങളിൽ നിന്ന് സസ്‌പെൻഡ് ചെയ്‌തിരുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക