16
Nov 2023
Thu
16 Nov 2023 Thu

ചെന്നൈ: ഇപ്പോള്‍ സോഷ്യല്‍ മീഡയയില്‍ അക്കൗണ്ടില്ലാത്തവര്‍ കുറവായിരിക്കും. എങ്ങനെയെങ്കലും പരമാവധി ആളെ ഫോളോവേഴ്‌സിനെ ഉണ്ടാക്കാന്‍ വേണ്ടി പലതരത്തിലുള്ള കണ്ടന്റുകള്‍ ആണ് ആളുകള്‍ പോസറ്റ് ചെയ്യാറുള്ളത്. അശ്വിനി എന്ന പെണ്‍കുട്ടിയുടെ ആഗ്രഹവും തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ ഫോളോവേഴ്‌സിനെ കൂട്ടണം എന്നതായിരുന്നു. ഇനി അശ്വിനി ആരാണെന്ന് പറയാം. നടന്‍ അല്ലു അര്‍ജുന്റെ വീട്ടില്‍ ജോലി ചെയ്യുന്ന പെണ്‍കുട്ടിയാണ് അശ്വിനി. അല്ലു അര്‍ജുന്റെ മകളെ നോക്കുന്നത് അശ്വിനിയാണ്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

എന്തായാലും അശ്വിനയുടെ ഈ ആഗ്രഹം സാധിച്ചുകൊടുക്കാന്‍ സാക്ഷാല്‍ അല്ലു തന്നെ മുന്നിട്ടിറങ്ങി. അശ്വിനിക്കൊപ്പമുള്ള അല്ലുവിന്റെ ഹൃദയസ്പര്‍ശിയായ വീഡിയോ ആണ് ഇപ്പോള്‍ വൈറല്‍ ആയിരിക്കുന്നത്. തന്റെ ഒപ്പമുള്ള വീഡിയോ അല്ലു അശ്വിനിക്ക് റെക്കോര്‍ഡ് ചെയ്തു നല്‍കുകയാണ് ചെയ്തത്. അല്ലുവിന്റെ കൂടെയുള്ള വീഡിയോ അശ്വിനി ഇന്‍സ്റ്റഗ്രാമില്‍ പങ്കിട്ടു. നിമിഷ നേരം കൊണ്ട് ഈ വീഡിയോ വൈറല്‍ ആയി.
ഈ വീഡിയോ റെക്കോര്‍ഡ് ചെയത് ഇട്ടാല്‍ നിനക്ക് കൂടുതല്‍ ഫോളോവേഴ്‌സ് കിട്ടുമെങ്കില്‍ കിട്ടട്ടെ എന്ന് അല്ലു അര്‍ജുന്‍ വീഡിയോയില്‍ പറയുന്നു. ഇപ്പോള്‍ നിനക്ക് എത്ര ഫോളോവേഴ്‌സ് ഉണ്ടെന്ന ചോദ്യത്തിന് പതിമൂവായിരം എന്നാണ് പെണ്‍കുട്ടി പറയുന്നത്.

എത്ര ഫോളോവേഴ്‌സ് വേണമെന്നാണ് ആഗ്രഹം എന്ന് അല്ലു ചോദിച്ചപ്പോള്‍ മുപ്പതിനായിരം എന്നാണ് അവള്‍ പറയുന്നത്. ഈ വീഡിയോ പങ്കുവെച്ചാല്‍ മുപ്പതിനായിരം ഫോളോവേഴ്‌സിനെ കിട്ടുമെന്ന് ഉറപ്പുണ്ടോ എന്നും അല്ലു അര്‍ജുന്‍ പെണ്‍കുട്ടിയോട് ചോദിക്കുന്നുണ്ട്. ഉറപ്പായും കിട്ടും എന്ന് പെണ്‍കുട്ടി പറയുന്നു. ഓക്കേ നമുക്ക് കിട്ടുമെന്ന് തന്നെ പ്രതീക്ഷിക്കാം എന്ന് അല്ലു പറയുന്നു.

നിരവധിപേരാണ് അല്ലുവിന്റെ ഈ പിന്തുണയെ അഭിനന്ദിച്ച് രംഗത്ത് വരുന്നത്. അല്ലുവിന്റേത് വലിയ മനസ്സ് തന്നെയാണെന്നാണ് വീഡിയോയ്ക്ക് വരുന്ന കമന്റുകള്‍. എന്തായാലും വീഡിയോ ഇട്ടിട്ട് അശ്വിനിക്ക് ഫോളോവേഴ്‌സ് കൂടിയിട്ടുണ്ട്. പതിമൂവായിരം ഉണ്ടായിരുന്നു ഫോളോവേഴ്‌സ് ഇപ്പോള്‍ പതിനെട്ടായിരം പേരാണ് ഫോളോ ചെയ്യുന്നത്.