01
Dec 2023
Sun
01 Dec 2023 Sun

ഹൈദരാബാദ്: തെല​ങ്കാനയിൽ ഭരണകക്ഷിയായ ബിആർഎസ് തകരുന്നു. വോട്ടെണ്ണൽ രണ്ടര മണിക്കൂർ പിന്നിടുമ്പോൾ കോൺ​ഗ്രസിനോട് ഏറെ പിന്നിലാണ് മുഖ്യമന്ത്രി ചന്ദ്രശേഖരറാവു (കെസിആർ)വിന്റെ നേതൃത്വത്തിലുള്ള ഭാരത് രാഷ്ട്ര സമിതി. മുഖ്യമന്ത്രി തന്നെ പിന്നിലാണ് എന്നതാണ് മറ്റൊരു ദയനീയ കാര്യം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

കോൺ​ഗ്രസ് 69 സീറ്റിൽ മുന്നിട്ടുനിൽക്കുമ്പോൾ 37 സീറ്റിൽ മാത്രമാണ് ബിആർസ് ലീഡ് ചെയ്യുന്നത്. കാമറെഡ്ഡി മണ്ഡലത്തിൽ കെസിആറിനെ മറികടന്ന് കോൺ​ഗ്രസിന്റെ രേവന്ദ് റെഡ്ഡിയാണ് മുന്നിൽ. അതേസമയം, തെലങ്കാനയിൽ ബിജെപി നാലാം സ്ഥാനത്താണ്. അസദുദ്ദീൻ ഉവൈസിസുടെ എഐഎംഐഎം ഏഴ് സീറ്റുകളിൽ മുന്നിട്ടുനിൽക്കുന്നു.

എന്നാൽ മധ്യപ്രദേശിലും അധികാരമുണ്ടായിരുന്ന രാജസ്ഥാനിലും കോൺ​ഗ്രസ് പിന്നിലാണ്. ഛത്തീസ്​ഗഢിൽ കോൺ​ഗ്രസ് 50 സീറ്റിലും ബിജെപി 40 സീറ്റിലുമാണ് മുന്നിട്ടുനിൽക്കുന്നത്. ഓരോ സംസ്ഥാനങ്ങളിലും ലീഡ് നില മാറിമറിഞ്ഞുകൊണ്ടിരിക്കുകയാണ്.