‘ഞാനും ഫിറോസിക്കയും ഡിവോഴ്സാകുന്നു… മക്കള്‍ എനിക്കൊപ്പം’; ഡിവോഴ്സ് സംബന്ധിച്ച ഗോസിപ്പുകള്‍ ശരിവച്ച് സജ്ന
|
കൊച്ചി: ബിഗ് ബോസ് മലയാളം മൂന്നാം സീസണിലൂടെ ജനശ്രദ്ധ നേടിയ താരങ്ങളാണ് ഫിറോസ് ഖാനും സജ്ന ഫിറോസും. മലയാളം ബിഗ് ബോസില്‍ ആദ്യമായി മത്സരിച്ച ദമ്പതികളെന്ന പ്രത്യേകതയുമുണ്ട് ഇരുവര്‍ക്കും. ശക്തമായ മത്സരം കാഴ്ചവെച്ചെങ്കിലും ഷോയുടെ പാതിയില്‍ വെച്ച് രണ്ടാളും പുറത്തായങ്കെിലും ആരോഗ്യപരമായ രീതിയില്‍ തന്നെ ഇരുവരും സോഷ്യല്‍ മീഡിയയില്‍ തമാശ പരിപാടികളും പ്രങ്കും അവതരിപ്പിച്ച് സജീവമായി നിന്നു. സജ്ന സീരിയലിലും സജീവമായിരുന്നു. എന്നാല്‍ ഈയടുത്തായി താരദമ്പതികള്‍ ഡിവോഴ്സിന്റെ വക്കിലാണെന്ന ഗോസിപ്പുകള്‍ ശക്തമായിരുന്നു. ഇപ്പോഴിതാ ഗോസ്സിപ്പുകള്‍ ശരിവച്ചിരിക്കുകയാണ് സജ്ന
പരസ്പര സമ്മത പ്രകാരം വിവാഹമോചിതരാകാനുള്ള ഒരുക്കത്തിലാണെന്നും കാരണം തികച്ചും വ്യക്തിപരമാണെന്നും സജ്ന പറയുന്നു. ഇത്രയും നാള് ഒപ്പമുണ്ടായിരുന്ന ഫിറോസ് ഇനി ഒപ്പമില്ല എന്നറിയുമ്പോള്‍ മറ്റുള്ളവര്‍ക്ക് തന്നോടുള്ള പെരുമാറ്റത്തില്‍ വ്യത്യാസമുണ്ടെന്ന് ഫിറോസും പറയുന്നു. കുടുംബം പോലെ ഒരുമിച്ച് കഴിഞ്ഞിരുന്ന ഒരാളുടെ ഭാഗത്തുനിന്ന് അത്തരത്തില്‍ ഒരു മോശം പെരുമാറ്റം തന്നോടുണ്ടായെന്നും ശരീരത്തില്‍ മോശമായി സ്പര്‍ശിച്ചു എന്നും സജ്ന തുറന്നു പറയുന്നു. ഒരു യൂട്യൂബ് ചാനലിന് നല്കിയ അഭിമുഖത്തിലാണ് ഇക്കാര്യങ്ങള്‍ നടി തുറന്നു പറഞ്ഞത്.
തീര്‍ത്തും പേഴ്സണല്‍ ആയ കാരണം കൊണ്ടാണ് വേര്‍പിരിയുന്നതെന്ന് സജ്ന പറയുന്നു. മൂന്നാമതൊരാള്‍ വന്നിട്ടല്ല ഞങ്ങളുടെ വേര്‍പിരിയല്‍, ഡിവോഴ്സിന് കാരണം ഷിയാസ് കരീം അല്ലെന്നും സജ്ന വ്യക്തമാക്കി. വെറൈറ്റി മീഡിയയ്ക്ക് നല്കിയ അഭിമുഖത്തിലാണ് സജ്ന പങ്കുവച്ചത്.
ഫിറോസുമായുള്ള വിവാഹത്തോടെയാണ് സജ്ന ലൈം ലൈറ്റില്‍ എത്തിയത്. ഇരുവരും പ്രണയിച്ച് വിവാഹിതരായത്. പണ്ട് മുതല്‍ പക്ഷെ അഭിനയം ഇഷ്ടമായിരുന്നു. പ്രണയിച്ചാണ് വിവാഹിതരായത്. താന്‍ ഫോക്സ് വാഗണില്‍ വര്‍ക്ക് ചെയ്യുമ്പോഴാണ് ഫിറോസിക്കയെ കാണുന്നതും പ്രണയമായതും. ഇക്കയുടെ സമ്മതത്തോടെയാണ് അഭിനയത്തിലേക്ക് എത്തിയതെന്നും സജ്ന പറയുന്നു. ഫോക്സ് വാഗണില്‍ തന്നെ കാണാന്‍ വേണ്ടി കാര്‍ വാങ്ങാന്‍ എത്തിയതായിരുന്നു ഫിറോസ്. അവിടെ എന്നെ കണ്ടു ഇഷ്ടപ്പെട്ടാണ് നിക്കാഹും വിവാഹവുമെല്ലാം. വിവാഹം കഴിഞ്ഞ ശേഷം ആണ് സ്ക്രീനിലേക്ക് എത്തിയത്. ആദ്യം ഒരു റിയാലിറ്റി ഷോയും, ഒരു ചെറിയ സിനിമയും ചെയ്തു.ബിഗ് ബോസ് ഷോ കാരണം ജീവിതത്തില്‍ തനിക്ക് ഗുണമെ ഉണ്ടായിട്ടുള്ളു. ഞാന്‍ ഓപ്പണായി സംസാരിക്കുന്നത് കൊണ്ട് പലവിധ പ്രശ്നങ്ങള്‍ ഉണ്ടായട്ടുണ്ട്. ചില തീരുമാനം ചില ആളുകള്‍ പറയുമ്പോള്‍ എനിക്ക് നോ പറയാന്‍ പറ്റാത്തതുകൊണ്ട് ഒരുപാട് പ്രശ്നങ്ങള്‍ ഉണ്ടായിട്ടുണ്ട്. ബിഗ് ബോസ് ഷോ കാരണമാണ് ഫിറോസിന്റെ ഭാര്യ ആണെന്ന് എല്ലാവരും അറിയുന്നത്. ബിഗ് ബോസില്‍ കണ്ട ഞാന്‍ തന്നെയാണ് എപ്പോഴുമെന്നും സജ്ന പറയുന്നു.
ഞങ്ങള്‍ ഇപ്പോഴും സംസാരിക്കാറുണ്ട്. ഞങ്ങളുടെ മക്കള്‍ക്ക് ഞങ്ങള്‍ നല്ല മാതാപിതാക്കളായി തന്നെ തുടരും. കുഞ്ഞുങ്ങള്‍ക്ക് അറിയില്ല ഞങ്ങള്‍ വേര്‍പിരിയുകയാണെന്ന്. അവര്‍ എന്റെ അമ്മയ്ക്കൊപ്പമാണ്. ഞങ്ങളെ ഒരുമിച്ച് കിട്ടുന്നില്ലെന്ന വിഷമം അവര്‍ക്കുണ്ട്. കുഞ്ഞുങ്ങളുടെ കാര്യത്തില്‍ വിഷമം തീര്‍ച്ചയായും ഉണ്ട്.
ഞങ്ങള്‍ മക്കളുടെ കാര്യങ്ങള്‍ സംസാരിക്കാറുണ്ട്. മക്കള്‍ എന്റെ വീട്ടിലാണ്. ഇക്ക വരും, മക്കളെ കാണാന്‍ വരാറുണ്ട് വീട്ടില്‍. ഒരുമിച്ച് പുറത്തേക്കൊക്കെ പോകുമെന്നും സജ്ന കൂട്ടിച്ചേര്‍ത്തു.


