മാസങ്ങൾക്കു മുമ്പ് ആശ്രിതവിസയിൽ ബ്രിട്ടനിലെത്തിയ ഏറ്റുമാനൂർ സ്വദേശി ഹൃദായാഘാതത്തെ തുടർന്ന് മരിച്ചു. ഏറ്റുമാനൂർ ആറുമാനൂർ സ്വദേശി ബോബിൻ ചെറിയാൻ (43) ആണ് മരിച്ചത്.
|
എട്ടുമാസം മുമ്പ് നാട്ടിൽ നിന്നെത്തിയ ബോബിൻ ചെറിയാന് അധികം വൈകാതെ തന്നെ അർബുദ ബാധ സ്ഥിരീകരിച്ചിരുന്നു. ചികിത്സയിൽ രോഗം ഭേദമായി വരുന്നതിനിടെ കഴിഞ്ഞ ദിവസം പുലർച്ചയോടെയാണ് ഹൃദയസ്തംഭനത്തെ തുടർന്ന് മരണം സംഭവിച്ചത്. ഭാര്യ നിഷ ബോബിനും ഒൻപത് വയസ്സായ മകൾക്കും അഞ്ചു വയസ്സായ മകനുമൊപ്പം ഡെവണിലെ എക്സിറ്ററിനടുത്ത് കോളിറ്റണിലായിരുന്നു താമസം.
സംസ്കാരം നാട്ടിൽ വച്ചു നടത്താനാണ് കുടുംബാംഗങ്ങളുടെ ആഗ്രഹം. ഇതിനായി കോളിറ്റണിലെ മലയാളി സമൂഹം ബോബിന്റെ ഭാര്യ നിഷയുടെ പേരിൽ ഫണ്ട് ശേഖരണം ആരംഭിച്ചിട്ടുണ്ട്.
Related
Latest News
Trending
More Stories
-
Contact us
4th Estate broadcasting Ltd+917592977000
Calicut
All Rights Reserved © 2022


