27
Dec 2023
Sun
27 Dec 2023 Sun

പൊരിഞ്ഞ പോരിനൊടുവില്‍ സമനില; പോയിന്റ് പട്ടികയില്‍ ഒന്നാം സ്ഥാനം നിലനിര്‍ത്തി ആഴ്‌സണല്‍, ലിവര്‍ പൂള്‍ രണ്ടാംസ്ഥാനത്തും

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ മുന്‍നിരക്കാര്‍ തമ്മിലുള്ള പൊരിഞ്ഞ പോരിനൊടുവില്‍ മത്സരം സമനിലയില്‍ പിരിഞ്ഞു. ലിവര്‍പൂളിന്റെ തട്ടകമായ ആന്‍ഫീല്‍ഡില്‍ ഇന്നലെ രാത്രി ആഴ്‌സണലുമായി നടന്ന മത്സരമാണ് ഓരോ ഗോള്‍ വീതമടിച്ച് സമനിലയില്‍ പിരിഞ്ഞത്. വിജയിക്കുന്ന ടീം പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്ത് എത്തുമെന്നതായിരുന്നു മത്സരത്തിന്റെ പ്രത്യേകത. സമനിലയായതോടെ പോയിന്റ് ടേബിളില്‍ ആഴ്‌സണല്‍ ഒന്നാമതും ലിവര്‍പൂള്‍ രണ്ടാമതുമാണ്.

മത്സരത്തിന്റെ നാലാം മിനിറ്റില്‍ തന്നെ ആഴ്‌സണല്‍ മുന്നിലെത്തി. മാര്‍ട്ടിന്‍ ഒഡെഗാര്‍ഡിന്റെ ഫ്രീ ക്വിക്ക് ഗബ്രിയേല്‍ മഗല്‍ഹെസ് ഉജ്വല ഹെഡറിലൂടെ വലയിലെത്തിച്ചെങ്കിലും 29ാം മിനിറ്റില്‍ മുഹമ്മദ് സലാഹ് ലിവര്‍പൂളിനെ ഒപ്പമെത്തിച്ചു. പിന്നാലെ ഇരുടീമുകളും തുടര്‍ ആക്രമണങ്ങള്‍ നടത്തിയെങ്കിലും ഗോള്‍ മാത്രം പിറന്നില്ല.

അതേസമയം, കരുത്തരായ മാഞ്ചസ്റ്റര്‍ യുനൈറ്റഡിനെ എതിരില്ലാത്ത രണ്ട് ഗോളിന് വെസ്റ്റ്ഹാം തോല്‍പിച്ചു. സീസണില്‍ യുനൈറ്റഡിന്റെ എട്ടാമത്തെ പ്രീമിയര്‍ ലീഗ് തോല്‍വിയാണ്. മൊത്തം ഈ സീസണില്‍ 13 കളികള്‍ യുനൈറ്റഡ് തോറ്റു. 1930 നു ശേഷം ക്ലബ്ബിന്റെ ഏറ്റവും മോശം റെക്കോര്‍ഡാണ് ഇത്. ചാമ്പ്യന്‍സ് ലീഗില്‍ ഗ്രൂപ്പ് ഘട്ടത്തില്‍ അവസാന സ്ഥാനത്താവുകയും ലീഗ് കപ്പില്‍ നിന്ന് പുറത്താവുകയും ചെയ്തതോടെ കോച്ച് എറിക് ടെന്‍ ഹാഗ് ഏതു നിമിഷവും പുറത്താക്കപ്പെടുന്ന അവസ്ഥയാണ്.

Arsenal go toe to toe with Liverpool and top Christmas table