08
Dec 2023
Wed
08 Dec 2023 Wed

ഓസ്കര പുരസ്കാരചിത്രമായ പാരസൈറ്റിൽ വേഷമിട്ട ദക്ഷിണകൊറിയൻ നടൻ ലീ സുൻ ക്യുൻ കാറിനുള്ളിൽ മരിച്ച നിലയിൽ. സിയോളിലെ പാർക്കിൽ നിർത്തിയിട്ട കാറിലായിരുന്നു 48കാരനായ ലീ സുന്നിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് നി​ഗമനം.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

സിയോൾ നാഷനൽ യൂനിവേഴ്സിറ്റി ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹം വെള്ളിയാഴ്ച സംസ്കരിക്കുമെന്നാണ് വിവരം. കുടുംബം പോസ്റ്റ്മോർട്ടം ചെയ്യേണ്ടെന്ന് അറിയിച്ചിട്ടുണ്ട്. ഇതിനാൽ പോസ്റ്റ്മോർട്ടം ചെയ്യാതെയാവും മൃതദേഹം സംസ്കരിക്കുക. അനധികൃത മയക്കുമരുന്ന് ഉപയോ​ഗം ആരോപിക്കപ്പെട്ട ലീ സുന്നിനെതിരേ ഒക്ടോബർ മുതൽ അന്വേഷണം തുടരുകയാണ് പൊലീസ്.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക