02
Jan 2024
Mon
02 Jan 2024 Mon

മൂത്രത്തിൽ കല്ല് അണുബാധ മൂലം യുവതിയുടെ ഇരുകാലുകളും മുറിച്ചുമാറ്റി. ഉടൻ തന്നെ കൈകളും മുറിച്ചുമാറ്റും. യുഎസിലെ കെന്റക്കി ആശുപത്രിയിൽ ചികിൽസയിൽ കഴിയുന്ന 41കാരി ലുസിൻഡ മുല്ലിൻസിനാണ് വൃക്കയിലെ കല്ല് ഇരുകാലുകൾക്കും പിന്നാലെ കൈകളും നഷ്ടമാവുന്നത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

മൂത്രത്തിൽ കല്ലിലൂടെ അപൂർവമായി മാത്രം സംഭവിക്കുന്ന സെപ്റ്റിക് ആണ് യുവതിക്ക് വിനയായത്. മൂത്രത്തിൽ കല്ലിന്റെ അസഹ്യമായ വേദനയെ തുടർന്ന് ആശുപത്രിയിലെത്തിയ യുവതിയെ ദിവസങ്ങളോളം മയക്കിക്കിടത്തിയിരുന്നു. മയക്കംവിട്ടുണർന്നപ്പോഴാണ് തന്റെ രണ്ടുകാലുകളും മുറിച്ചുമാറ്റപ്പെട്ടുവെന്ന യാഥാർഥ്യം യുവതി തിരിച്ചറിയുന്നത്. ജീവൻ രക്ഷിക്കാൻ മറ്റു മാർ​ഗമില്ലായിരുവെന്ന് ഡോക്ടർമാർ പറഞ്ഞു. വൈകാതെ കൈകളും മുറിച്ചുമാറ്റുമെന്ന ഞെട്ടിപ്പിക്കുന്ന കാര്യവും ഡോക്ടർമാർ അവളെ അറിയിച്ചു.

കൈകാലുകൾ ഇല്ലാത്തവളായി മാറുമെങ്കിലും ഭർത്താവിനും രണ്ടു കുഞ്ഞു മക്കൾക്കുമൊപ്പം ഇനിയും സമയം ചെലവിടാൻ കഴിയുമല്ലോ എന്ന സന്തോഷം തനിക്കിപ്പോഴുണ്ടെന്ന് ആശുപത്രിക്കിടക്കയിൽ കിടന്ന് ലുസിൻഡ പറയുന്നു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക