03
Jan 2024
Sat
03 Jan 2024 Sat

ഹോളിവുഡ് താരം ക്രിസ്റ്റ്യൻ ഒലിവറും രണ്ടു പെൺമക്കളും ചെറുവിമാനം തകർന്ന് മരിച്ചു. വിമാനം പറന്നുയർന്ന് ഏതാനും നിമിഷങ്ങൾക്കു ശേഷം കരീബിയൻ കടലിൽ വിമാനം തകർന്നുവീഴുകയായിരുന്നു.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഒലിവർ(51), മക്കളായ മദീത(10), അന്നിക്(12)എന്നിവരും പൈലറ്റായ റോബർട്ട് സാച്സുമാണ് മരിച്ചത്. ഇവരുടെ മൃതദേഹങ്ങൾ മൽസ്യത്തൊഴിലാളികളും മുങ്ങൽവിദ​ഗ്ധരും തീരസേനയും ചേർന്നാണ് കടലിൽ നിന്ന് പുറത്തെടുത്തത്.

നാലുപേരായിരുന്നു ഒറ്റ എൻജിൻ മാത്രമുള്ള ചെറുവിമാനത്തിൽ ഉണ്ടായിരുന്നതെന്ന് പൊലീസ് പ്രസ്താവനയിൽ അറിയിച്ചു. അറുപതിലേറെ ചിത്രങ്ങളിലും ഒട്ടേറെ ടെലിവിഷൻ പരിപാടികളിലും ക്രിസ്റ്റ്യൻ ഒലിവർ വേഷമിട്ടിട്ടുണ്ട്. ജർമനിയിലാണ് ക്രിസ്റ്റ്യൻ ഒലിവർ ജനിച്ചത്. 2008ലാണ് സിനിമാപ്രവേശനം.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക