08
Jan 2024
Tue
08 Jan 2024 Tue

ദലിതനെ വിവാഹം കഴിച്ചതിന് 19കാരിയെ അച്ഛനും ബന്ധുക്കളും ചേർന്ന് തീ കൊളുത്തികൊന്നു. തമിഴ്നാട്ടിലെ തഞ്ചാവൂരിലാണ് സംഭവം. ജനുവരി മൂന്നിനാണ് സംഭവം. ഐശ്വര്യ എന്ന പെൺകുട്ടിയാണ് കൊല്ലപ്പെട്ടത്.

ന്യൂസ്ടാഗ് വാര്‍ത്തകള്‍ വാട്‌സാപ്പില്‍ കിട്ടും >>

ഡിസംബർ 31നാണ് ഐശ്വര്യയും സ്കൂളിൽ ഒന്നിച്ചു പഠിച്ച നവീനും വിവാഹിതരായത്. മെക്കാനിക്കൽ എൻജിനീയറിങ്ങിൽ ഡിപ്ലോമ കരസ്ഥമാക്കിയ നവീൻ വസ്ത്രനിർമാണ കമ്പനിയിൽ ജോലി ചെയ്തുവരികയായിരുന്നു. സുഹൃത്തുക്കളുടെ പിന്തുണയോടെ വിവാഹിതരായ ഇരുവരും തിരുപ്പൂർ ജില്ലയിലെ വീരപ്പാണ്ടിയിൽ വാടകവീടെടുത്ത് താമസവും തുടങ്ങി.

ഇതിനു പിന്നാലെ ജനുവരി 2ന് ഐശ്വര്യയുടെ പിതാവ് പെരുമാൾ പൊലീസിൽ മകളെ കാണാനില്ലെന്ന് പരാതി നൽകി. തുടർന്ന് പൊലീസ് ഐശ്വര്യയെ ഫോണിൽ വിളിക്കുകയും പിതാവിനൊപ്പം വീട്ടിൽ പോവാനും ആവശ്യപ്പെട്ടു. നവീൻ ഐശ്വര്യയെ തിരക്കി സ്റ്റേഷനിൽ ചെന്നപ്പോൾ പെൺകുട്ടി മാതാപിതാക്കൾക്കൊപ്പം പോയെന്ന മറുപടിയാണ് ലഭിച്ചത്.

തൊട്ടടുത്ത ദിവസമായി ഐശ്വര്യയെ വീട്ടുകാർ തീക്കൊളുത്തി കൊന്നുവെന്ന വിവരം നവീന് ‍അറിയുന്നത്. തുടർന്ന് നവീനാണ് ഈ വിവരം ചൂണ്ടിക്കാട്ടി പൊലീസിൽ പരാതി നൽകിയത്. പരാതിയെ തുടർന്ന് പൊലീസ് ഐശ്വര്യയുടെ പിതാവ് പെരുമാളിനെയും നാല് ബന്ധുക്കളെയും പൊലീസ് അറസ്റ്റ് ചെയ്തു.

News Tag Live യുട്യൂബ് ചാനല്‍ Subscribe ചെയ്യുക